city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക്ഡൗൺ ദിവസങ്ങളിൽ പ്രവർത്തിച്ചിട്ടില്ലാത്ത കടകളുടെ വാടക ഒഴിവാക്കണം: മെർചൻറ്സ് അസോസിയേഷൻ

കാസർകോട്: (www.kasargodvartha.com 14.05.2021) ലോക്ഡൗൺ ദിവസങ്ങളിൽ പ്രവർത്തിച്ചിട്ടില്ലാത്ത കടകളുടെ കെട്ടിട വാടക ഒഴിവാക്കണമെന്ന്
കാസർകോട് മെർചൻറ്സ് അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊറോണ മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം കടകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരികൾ വളരെയധിക ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ വർഷവും ലോക്ഡൗൺ മൂലം വിഷു, പെരുന്നാൾ ആഘോഷ സമയങ്ങളിലുണ്ടാകാറുള്ള കച്ചവടം നഷ്ടപ്പെടുകയുണ്ടായി.

ലോക്ഡൗൺ ദിവസങ്ങളിൽ പ്രവർത്തിച്ചിട്ടില്ലാത്ത കടകളുടെ വാടക ഒഴിവാക്കണം: മെർചൻറ്സ് അസോസിയേഷൻ


ഈ വർഷമെങ്കിലും പെരുന്നാൾ കച്ചവടം മുന്നിൽ കണ്ട് വസ്ത്ര, ചെരിപ്പ്, ഫാൻസി കച്ചവടക്കാർ ഒരു പാട് സാധനങ്ങൾ സ്റ്റോക് ചെയ്യുകയുണ്ടായി. എന്നാൽ രണ്ടാം ലോക്ഡൗൺ കാരണം വലിയ ശതമാനം കച്ചവടം നഷ്ടപ്പെടുകയും സാധനങ്ങൾ കെട്ടി കിടക്കുന്ന അവസ്ഥയുമാണ്.

സാമ്പത്തികമായി വളരെയധികം തകർന്നിരിക്കുന്ന വ്യാപാരികൾക്ക് ചെറിയ ഒരു ആശ്വാസമെന്നോണം സർകാർ, അർധ സർകാർ, പൊതുമേഖല, സ്വകാര്യ കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്ന വ്യാപാരികളുടെ ലോക്ഡൗൺ കാലത്ത് അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ വാടക ഒഴിവാക്കി കൊണ്ട് ഉത്തരവിടണമെന്നും കെട്ടിട ഉടമകൾക്ക് ബിൽഡിംങ് ടാക്സിനത്തിൽ ഇളവ് അനുവദിക്കണമെന്നും

മെർചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ കെ മൊയ്തിൻകുഞ്ഞി മുഖ്യമന്ത്രിയോട് ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

Keywords: Kasaragod, Malayalam, News, Kerala, Merchant, Merchant-association, Lockdown,COVID-19, Corona, Rent,Business, Tax,president, Minister, Merchants assosiation demands to avoid the rent for the shops which doesn't opened during lockdown.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia