സതീശന് ലുലു ഗ്രൂപ്പ് വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ കൈമാറി
Jan 26, 2017, 12:30 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 26/01/2017) കാലിന് സ്വാധീനമില്ലാഞ്ഞിട്ടും ദിവസവും 16 കിലോ മീറ്ററോളം നടന്ന് സ്‌കൂളിലെത്തിയിരുന്ന ആദിവാസി വിഭാഗത്തില്‍പെട്ട ദരിദ്രവിദ്യാര്‍ഥി സതീശന് എം എ യൂസുഫലിയുടെ ലുലു ഗ്രൂപ് വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാലോത്ത് കസബ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സതീശന്റെ അമ്മ ശാന്തയ്ക്ക് ലുലു ഗ്രൂപ്പ് മാനേജര്‍ വി പീതാംബരനും മീഡിയാ കോഓഡിനേറ്റര്‍ എന്‍ ബി സ്വരാജും ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.
കാലിന് സ്വാധീനമില്ലാത്ത സതീശന്‍ പഠിക്കാനുള്ള ആഗ്രഹം കൊണ്ട് ദിവസവും കിലോ മീറ്ററുകള്‍ സഞ്ചരിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സതീശന്റെ കുടുംബത്തിന് വീട് പണിയാനായി ലുലു ഗ്രൂപ്പ് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തത്.
പഞ്ചായത്ത് മെംബര്‍ പി വി മൈക്കിള്‍, പി ടി എ പ്രസിഡന്റ് ഷോണി കെ ജോര്‍ജ്, സ്‌കറിയ തോമസ്, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ കെ ജെ അബ്രഹാം, മാധ്യമം ദിനപത്രത്തിലെ

ഷാജു ജോസഫ്, ജോയി ചാക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ ജി സനല്‍ഷ സ്വാഗതവും പി പി ജയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords : Vellarikundu, Business, Student, Kasaragod, Education, School, Satheeshan, Lulu Group, MA Yousufali, Lulu group gives 5 lakh for Satheeshan's family.