city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്‍ ഇ ഡി ബള്‍ബു നിര്‍മാണം; സംരംഭക സെമിനാര്‍ 6ന്

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/08/2016) എല്‍ ഇ ഡി ബള്‍ബു നിര്‍മാണവും സാധ്യതകളും എന്ന വിഷയത്തില്‍ ഖാദി സ്മാള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ സംരംഭക സെമിനാര്‍ ആറിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ സംരംഭകര്‍, വനിതാ സംരംഭകര്‍, സ്വയം സഹായ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു സെമിനാറില്‍ പങ്കെടുക്കാം.

എല്‍ ഇ ഡി ബള്‍ബുകളുടെ നിര്‍മാണം, വിപണന സാധ്യത, വായ്പാ പദ്ധതികള്‍, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെ കുറിച്ച് സെമിനാറില്‍ ക്ലാസ് ഉണ്ടാകും. ആറിനു രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട ഹൊസ്ദുര്‍ഗ് സര്‍വീസ് കോ ഓപറേറ്റീവ് ബേങ്ക് ഹാളിലാണ് സെമിനാര്‍ നടക്കുക.

വിശദവിവരങ്ങള്‍ക്ക് 9142722266 എന്ന നമ്പറില്‍ ബന്ധപ്പെടാം. വാര്‍ത്താ സമ്മേളനത്തില്‍ ഖാദി ആന്‍ഡ് സ്മാള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന ഓര്‍ഗനൈസിംങ് സെക്രട്ടറി അസീസ് കേവലം, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ ബാബു രാജ്, സംസ്ഥാന കമ്മിറ്റി അംഗം പത്മരാജ് ഐങ്ങോത്ത് എന്നിവര്‍ സംബന്ധിച്ചു.

എല്‍ ഇ ഡി ബള്‍ബു നിര്‍മാണം; സംരംഭക സെമിനാര്‍ 6ന്

Keywords : Press Meet, Seminar, Kanhangad, Inauguration, Business, LED Bulb,LED bulb production: Seminar on 6th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia