city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരികള്‍ക്കെതിരെ കള്ളക്കേസ് ചുമത്താന്‍ സ്ത്രീകളെ ഉപയോഗിക്കുന്നു: ടി. നസീറുദ്ദീന്‍

കാസര്‍കോട്:(www.kasargodvartha.com 20.11.2014) കടകള്‍ റെയ്ഡ് നടത്തി വ്യാപാരികള്‍ക്കെതിരെ സ്ത്രീ പീഡന കള്ളക്കേസ് ചുമത്താന്‍ സ്ത്രീ ഉദ്യോഗസ്ഥരെ ഉപയോഗിക്കുകുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ദീന്‍. വ്യാപാരികള്‍ക്കെതിരേ കള്ള കേസെടുത്താല്‍ നോക്കിയിരിക്കില്ലെന്നും അതേ നാണയംകൊണ്ട് തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യാപാരികള്‍ സര്‍ക്കാരിലേക്ക് നികുതി അടക്കുമ്പോള്‍ വന്‍കിട കമ്പനികള്‍ ഓണ്‍ലൈന്‍ വഴി വ്യാപാരം നടത്തി സര്‍ക്കാരിന്റെ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയാണ്. ഇത് നിയന്ത്രിക്കണം. ഇവരെ സര്‍ക്കാര്‍ നിയന്ത്രിക്കാത്ത പക്ഷം വ്യാപാരികള്‍ നികുതി അടക്കുന്നത് നിര്‍ത്തിവെക്കുന്നതടക്കമുള്ള സമരത്തിന് തയ്യാറാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കച്ചവടക്കാരെ കള്ളന്‍മാരും നികുതിവെട്ടിപ്പുകാരുമായി സര്‍ക്കാര്‍ ചിത്രീകരിക്കുകയാണ്. ഇതിന്റെ പേരില്‍ കട പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിന് നിയന്ത്രണം വന്നില്ലെങ്കില്‍ ജനുവരി മുതല്‍ വ്യാപാരികളും നികുതി കൊടുക്കില്ല. ദേശീയ പാത വികസനത്തിന്റെ പേരില്‍ കടകള്‍ ഒഴിവാക്കപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണം.

ഫ്ലക്സ് നിരോധനത്തിലും മദ്യനിരോധനത്തിലും ഏകപക്ഷീയമായ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. സംഘടനകളുമായി ചര്‍ച ചെയ്ത് ഘട്ടം ഘട്ടമായാണ് നിരോധനം കൊണ്ടുവരേണ്ടത്. വ്യാപാരികളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. വ്യാപാരികള്‍ക്ക് ആരേയും അധികാരത്തില്‍ കയറ്റാനോ ഇറക്കാനോ താല്‍പര്യമില്ല. എന്നാല്‍ 40 ലക്ഷത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന വ്യാപാര മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച്  ചര്‍ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് നസീറുദ്ദീന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി.ചുങ്കത്ത്, ട്രഷറര്‍ ടി.ഡി. ജോസഫ്, വൈസ് പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം, സെക്രട്ടറി കെ.അഹ്‌മദ് ഷരീഫ് എന്നിവര്‍ സംബന്ധിച്ചു.

വ്യാപാരികള്‍ക്കെതിരെ കള്ളക്കേസ് ചുമത്താന്‍ സ്ത്രീകളെ ഉപയോഗിക്കുന്നു: ടി. നസീറുദ്ദീന്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  kasaragod, Kerala, Police-raid, Police, Business, Tax, mobile, Press meet, Protest, T.Nazeeruddin, Election 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia