Cafe | രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റ് കാസര്‍കോട്ടും
● ബുധനാഴ്ച എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും
● ജില്ലാ പഞ്ചായത്ത് വളപ്പിലാണ് പ്രവർത്തനം.
● പരിശീലനം ലഭിച്ച 15 വനിതകളാണ് കഫേയുടെ നടത്തിപ്പുകാർ.
കാസർകോട്: (KasargodVartha) രുചിയുടെ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് കുടുംബശ്രീയുടെ പ്രീമിയം കഫേ ശൃംഖല കാസര്‍കോട്ടേക്കും വ്യാപിക്കുന്നു. ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫേ എന്ന വിശേഷണത്തോടെ, വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി ഈ സംരംഭം ഭക്ഷണപ്രേമികളുടെ മനം കവരും. നിലവിലുള്ള കുടുംബശ്രീ കഫേകളില്‍ നിന്ന് രൂപത്തിലും ഭാവത്തിലും ഏറെ മെച്ചപ്പെട്ടതും എല്ലാവിധ സൗകര്യങ്ങളോടും കൂടിയതുമായ പ്രീമിയം കഫേ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വളപ്പിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന ഈ പ്രീമിയം കഫേ ശൃംഖലയുടെ ആദ്യ ഘട്ടത്തില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് തുടക്കം കുറിച്ചത്. സംരംഭകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിനോടൊപ്പം, വനിതകളുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ഉന്നത നിലവാരമുള്ള ഒരു ഭക്ഷ്യ ശൃംഖല കെട്ടിപ്പടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
മികച്ച പരിശീലനം ലഭിച്ച 15 വനിതകളുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ രാത്രി പതിനൊന്ന് വരെയാണ് കഫേയുടെ പ്രവർത്തനം. ശീതീകരിച്ച റെസ്റ്റോറന്റിൽ 70 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്. പ്രാദേശികമായ രുചിക്കൂട്ടുകൾ ചേർത്ത് കാസർകോടിന്റെ തനത് വിഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സമൃദ്ധമായ മെനുവാണ് ഒരുക്കിയിരിക്കുന്നത്.
ബുധനാഴ്ച (മാര്‍ച്ച് 26) ഉച്ചയ്ക്ക് രണ്ടിന് എന്‍ എ നെല്ലിക്കുന്ന് എംഎൽഎ പ്രീമിയം കഫേയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ സി എച്ച് കുഞ്ഞമ്പു, എം.രാജഗോപാലന്‍, എ.കെ.എം അഷ്റഫ്, ഇ.ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും.
അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ഡി.ഹരിദാസ് പദവി വിശദീകരിക്കും. ജില്ലാ മിഷൻ കോഡിനേറ്റർ ഇൻ ചാർജ് സി.എച്ച് ഇക്ബാൽ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ കെ.ടീ ജിതിൻ നന്ദിയും പറയും. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സി.ഡി.എസ്. ചെയർ പേഴ്സൺ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kudumbashree Premium Cafe Restaurant opens in Kasaragod with a variety of local cuisines. The cafe is operated by 15 trained women and can accommodate 70 people at a time. The cafe aims to provide quality food and empower women.
#Kudumbashree, #Kasaragod, #Cafe, #WomenEmpowerment, #LocalCuisine, #KeralaFood