ഓവുചാല്‍ നിര്‍മാണം പാതിവഴിയില്‍; നഗരത്തിലെത്തുന്നവരെ കുഴിയില്‍ വീഴ്ത്താന്‍ കെ എസ് ടി പി
Oct 5, 2016, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.10.2016) കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കെ എസ് ടി പി പുതുതായി നിര്‍മിക്കുന്ന റോഡിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തി തുടങ്ങിയ ഓവുചാല്‍ വ്യാപാരികളെയും ജനങ്ങളെയും ഒരു പോലെ വെള്ളം കുടിപ്പിക്കുന്നു. ഇതിലേറെ ദുരിതം നേരിടുന്നത് കാഞ്ഞങ്ങാട് ടൗണിലാണ്.
നിര്‍മാണ പ്രവര്‍ത്തനം ഭാഗികമായെങ്കിലും ഒച്ചിന്റെ വേഗതയിലാണ് കാര്യങ്ങളൊക്കെ മുന്നോട്ട് നീങ്ങുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നേരത്തെ ഉണ്ടായിരുന്ന ഓവുചാലുകള്‍ പൊളിച്ചുമാറ്റി കെ എസ് ടി പി സ്‌റ്റൈലില്‍ റെഡിമെയ്ഡ് കോണ്‍ക്രീറ്റ് സാധന സാമഗ്രികള്‍ ഉപയോഗപ്പെടുത്തിയാണ് ഓവുചാലിന്റെ നിര്‍മാണം തുടങ്ങിയത്. പഴയ ഓവുചാല്‍ പൊളിച്ച് നീക്കിയപ്പോള്‍ അവശിഷ്ടങ്ങള്‍ കടകള്‍ക്ക് മുന്നില്‍ കൂട്ടിയിടുകയായിരുന്നു.
അത് മാറ്റാന്‍ കെ എസ് ടി പി അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പല കടകളിലേക്കും കടന്നു ചെല്ലാന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ചില കട ഉടമകള്‍ മരപ്പലക നിരത്തി വെച്ചാണ് കടയിലേക്കുള്ള വഴി ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. നഗരഹൃദയഭാഗത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓവുചാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ പലയിടങ്ങളിലും സ്ലാബ് പാകാത്തത് വ്യാപാര സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. കാല്‍നട യാത്രക്ക് പോലും ഭീഷണിയായ നിലയിലാണ് ഓവുചാലിന്റെ അവസ്ഥ.
Keywords: Kanhangad, Kasaragod, Road, Drainage, Business, Construction, City, Kstp, Action, Road Travel.