കേരള കൈത്തറി ഉത്പന്നങ്ങളുടെ വിപണി ആഗോള തലത്തില്‍ ഉയര്‍ത്താന്‍ ഇന്ത്യ ഫാഷന്‍ സമ്മിറ്റ് 2018
Mar 1, 2018, 22:20 IST
കൊച്ചി: (www.kasargodvartha.com 01.03.2018) രാജ്യത്തെ മുന്‍നിര ഡിസൈനര്‍മാരും, ഫാഷന്‍ മേഖലയിലെ പ്രമുഖന്മാരും അണിനിരക്കുന്ന ഇന്ത്യ ഫാഷന്‍ സമ്മിറ്റിന്റെ രണ്ടാം എഡിഷന്‍ മാര്‍ച്ച് മൂന്നിന് കൊച്ചിയിലെ ലുലു മാരിയറ്റില്‍ നടക്കും. ഇന്ത്യ ഫാഷന്‍ ഇന്‍ക്യുബേറ്ററിന്റെ നേത്യത്വത്തില്‍ കേരള ഗവണ്മെന്റ് സ്ഥാപനങ്ങളായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് ഡെവെലപ്‌മെന്റും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡിസൈന്‍സും സംയോജിച്ചാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
ഡിസൈനര്‍ ഫാഷനില്‍ കൈത്തറി വസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഫാഷന്‍ രംഗത്ത് യുവപ്രതിഭകളെ വളര്‍ത്തിയെടുക്കുക ഇതിലൂടെ ഫാഷന്‍ മേഖലയെ വികസിപ്പിച്ച്, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഒരു കുടകീഴില്‍ കൊണ്ടുവരിക എന്നിവയാണ് ഫാഷന്‍ സമ്മിറ്റ് ലക്ഷ്യമാക്കുന്നത്. ഫാഷന്‍ മേഖലയിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിനോദ് നായര്‍, മാനേജ്‌മെന്റ് വിദഗ്തനായ അരുണ്‍ ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ മികച്ച കൈത്തറി ഉത്പന്നങ്ങള്‍ കേരളത്തിലാണുളളതെന്നും, ഫാഷന്‍ സമ്മിറ്റിലൂടെ കൈത്തറി ഉത്പന്നങ്ങളുടെ വിപണി ആഗോള തലത്തിലക്ക്േ ഉയര്‍ത്തുവാനുമാണ് ലക്ഷ്യമെന്ന് ഇന്ത്യഫാഷന്‍ സമ്മിറ്റ് പ്രസിഡ്ന്റ് വിനോദ് നായര്‍ പറഞ്ഞു. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര കേരള കൈത്തറിയില്‍ നിര്‍മ്മിച്ച ഡിസൈനര്‍ വസ്ത്രങ്ങളും സമ്മിറ്റില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍, ലാക്‌മേ, ഐ.എം.ജി റിലൈന്‍സ് എന്നിവ സംഘടിപ്പിച്ച ഫാഷന്‍ വീക്ക്, ഫാഷന്‍ മേഖലയില്‍ കഴിണ്‍ണ്‍ണ്‍ഞ്ഞ 25 വര്‍ഷമായി വലിയ വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ടണ്‍ണ്‍ണ്‍്. ഫാഷന്‍ വ്യവസായം വികസിപ്പിക്കാനും അതിനെ സഹായിക്കുന്ന ഘടകങ്ങളെ പരിപോഷിപ്പിക്കാനുള്ള സാധ്യതകളാണ് ഫാഷന്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഫാഷന്‍ സമ്മിറ്റ് 2018 ന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും, അന്താരാഷ്ട്ര പ്രേക്ഷകരിലേക്കു കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിനും അവരുടെ സാന്നിധ്യം അറിയിക്കാനുള്ള അവസരമായിരിക്കുമിതെന്നും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് ഡെവെലപ്‌മെന്റ് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ (ഐ.എ.എസ്) പറഞ്ഞു .ഈ ഒത്തുചേരല്‍ ഫാഷന്‍ ഡിസൈനിങ്ങ് രംഗത്തെ മികവ് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ഡിസൈനര്‍മാരായ മനീഷ് മല്‍ഹോത്ര, പീറ്റര്‍ ഡി അസ്‌കോളി, വെന്റല്‍ റോഡ്രിക്‌സ്, അര്‍ജുന്‍ ഘന്ന, സകെറ്റ് ദീര്‍, അലന്‍ അലെക്‌സാണ്ടര്‍ ഖലീല്‍, ജെബിന്‍ ജോണി, ഹരി ആനന്ദ്, ഫാഷന്‍ ജേണലിസ്റ്റുകളായ അനില്‍ ചോപ്ര(ലാക്‌മെ ലിവര്‍ ലിമിറ്റഡ് മുന്‍ സി.ഇ.ഒ) വിനോദ് നായര്‍ (ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ മുന്‍ ഫാഷന്‍ എഡിറ്റര്‍ ) നീന ഹരിദാസ് (എഡിറ്റോറിയല്‍ ഡയറക്ടര്‍ എല്‍ ഒഫീഷ്യല്‍) ഫാഷന്‍ റീടെയ്ല്‍ തലവ?ാരായ നരേന്ദ്രകുമാര്‍ (ചീഫ് ക്രിയേറ്റീവ് ഹെഡ്, ആമസോണ്‍, നിഹാല്‍ രാജന്‍ (വൈസ് പ്രസിഡന്റ്, ഹെഡ് ഓഫ് ഡിസൈന്‍, മിന്ത്ര ഫാഷന്‍ ബ്രാന്‍ഡ്) തുടങ്ങിയവര്‍ ഇന്ത്യന്‍ ഫാഷന്‍ സമ്മിറ്റില്‍ സംസാരിക്കും. ഫാഷന്‍ രംഗത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സമ്മിറ്റ് ചര്‍ച്ച ചെയ്യും. ഫാഷന്‍ വ്യവസായത്തിന്റെ പുരോഗതിയും വളര്‍ച്ചയും നിലനിര്‍ത്തുക, ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കുക, ഉപഭോക്താക്കളുടെ പുത്തന്‍ പൃവണതകളെക്കുറിച്ചറിയുക തുടങ്ങിയവ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, News, Top-Headlines, Business, Kerala Handloom.