കിറ്റെക്‌സിന്റെ വരുമാനം 1000 കോടിയുടെ നെറുകയില്‍
May 21, 2019, 18:16 IST
കൊച്ചി: (www.kasargodvartha.com 21.05.2019) പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്‌സിന്റെ മൊത്ത വരുമാനം 1,000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1,005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ 630 കോടിയും കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്റെ 375 കോടിയും ഉള്‍പ്പെടെയാണിത്.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ മാത്രം വളര്‍ച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ വരുമാനം. അറ്റാദായം 16.32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 81.45 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70 കോടിയായിരുന്നു അറ്റാദായം. 2019 മാര്‍ച്ച് 31ന് അവസാനിച്ച അവസാന പാദത്തില്‍ മൊത്തം വരുമാനം 181.62 കോടിയാണ്. 37 ശതമാനത്തിന്റെ വര്‍ധന. അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.32 കോടി ആയിരുന്നത് വര്‍ധിച്ച് 24.37 കോടിയായി.
കമ്പനിയുടെ മികച്ച പ്രകടനം ഓഹരി വിലയിലും പ്രതിഫലിച്ചു. കിറ്റെക്‌സിന്റെ ഓഹരി ഒന്നിന്റെ വരുമാനം 10.64 രൂപയില്‍ നിന്ന് 12.22 രൂപയായി വര്‍ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, news, Top-Headlines, Business, KITEX crosses 1000 crore revenue
< !- START disable copy paste -->