Gold Rate | സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വിലയില്‍ വ്യാപാരം: പവന് 400 രൂപ കൂടി!
● 22 കാരറ്റിന്റെയും 18 കാരറ്റിന്റെയും സ്വര്‍ണനിരക്ക് ഗ്രാമിന് 50 രൂപ കൂടി.
● ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68000 കടന്നു.
● വെള്ളിയുടെ വിലയില്‍ ഗ്രാമിന് 2 രൂപ കുറഞ്ഞു.
● 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ വ്യാപാരികള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില 68000 വും കടന്ന് കുതിക്കുന്നു. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പവന് 3000 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയില്‍ വ്യാപാരം നടക്കുകയാണ്.
അതേസമയം, സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിര്‍ണയിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ വ്യാപാരികള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോള്‍, വെള്ളി വില ഇരുകൂട്ടര്‍ക്കും രണ്ട് രൂപ കുറഞ്ഞിട്ടുണ്ട്. 112 രൂപയില്‍നിന്ന് രണ്ട് രൂപ കുറച്ച് 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
22 കാരറ്റ് സ്വര്‍ണവിലയില്‍ മുന്നേറ്റം
ഏപ്രില്‍ മൂന്നിന് വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 കൂടി 8560 രൂപയിലും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 400 രൂപ കൂടി 68480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച (ഏപ്രില്‍ 02) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8510 രൂപയും പവന് 68080 രൂപയുമായിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനവ്
18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂട്ടി 7030 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 400 രൂപ കൂട്ടി 56240 രൂപയാണ്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂട്ടി 7060 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 320 രൂപ വര്‍ധിപ്പിച്ച് 56480 രൂപയാണ് വില.
നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവ് തുടരുകയാണെങ്കില്‍ അത്ഭുതപ്പെടാനില്ല. ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്വര്‍ണ്ണവിലവര്‍ദ്ധനവ് ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യവും വര്‍ദ്ധിക്കുകയാണ്. 25000 മുതല്‍ 30000 ടണ്‍ വരെ സ്വര്‍ണമാണ് ജനങ്ങളുടെ കൈവശമുള്ളത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3200 ഡോളറിലേക്കുള്ള കുതിപ്പ് തുടരുകയാണെന്ന സൂചനകളാണ് വരുന്നത്.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Gold prices in Kerala hit record highs, with a ₹400 increase per sovereign. 18-carat gold prices varied among merchants, while silver saw a slight decrease. Global market trends and local demand continue to influence prices.
#GoldPrice, #KeralaGold, #MarketUpdate, #PriceHike, #Economy, #GoldRate