Gold Rate | സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; കേരളത്തില്‍ റെക്കോര്‍ഡ് വിലയില്‍ വ്യാപാരം
● 22 കാരറ്റ് സ്വര്‍ണത്തിന്റെയും 18 കാരറ്റ് സ്വര്‍ണത്തിന്റെയും നിരക്കില്‍ മാറ്റമില്ല.
● ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68000 കടന്നു.
● 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത വിലകളില്‍ തുടരുന്നു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് 68000 പിന്നിട്ട സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പവന് 2600 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയില്‍ വ്യാപാരം നടക്കുകയാണ്.
അതേസമയം, സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിര്‍ണയിച്ചിരിക്കുന്നത്. വെള്ളി വിലയും സര്‍വക്കാല റെകോര്‍ഡിലാണ് തുടരുന്നത്.
22 കാരറ്റ് സ്വര്‍ണവിലയില്‍ മാറ്റമില്ല
ഏപ്രില്‍ രണ്ടിന് ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8510 രൂപയിലും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 68080 രൂപയിലുമാണ്. ചൊവ്വാഴ്ച (ഏപ്രില്‍ 01) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമായി വര്‍ധിച്ചിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല
18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6980 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 55840 രൂപയാണ്. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 112 രൂപയാണ്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7020 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 56160 രൂപയാണ് വില. വെള്ളിയുടെ വില ഗ്രാമിന് 112 രൂപയായി തുടരുന്നു.
നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവ് തുടരുകയാണെങ്കില്‍ അത്ഭുതപ്പെടാനില്ല. ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്വര്‍ണ്ണവിലവര്‍ദ്ധനവ് ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യവും വര്‍ദ്ധിക്കുകയാണ്. 25000 മുതല്‍ 30000 ടണ്‍ വരെ സ്വര്‍ണമാണ് ജനങ്ങളുടെ കൈവശമുള്ളത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3200 ഡോളറിലേക്കുള്ള കുതിപ്പ് തുടരുകയാണെന്ന സൂചനകളാണ് വരുന്നത്.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
Gold prices in Kerala remain at record highs, with no change reported. The price of 22-carat gold is stable, while 18-carat gold prices vary between different associations. Silver prices also remain at an all-time high.
#GoldPrice #KeralaGold #GoldRate #GoldMarket #IndiaGold #GoldNews