Gold Rate | റെക്കോര്‍ഡ് വിലയില്‍നിന്ന് സ്വര്‍ണ്ണം താഴേക്ക്; പവന് 1280 രൂപ കുറഞ്ഞു!
● 22 കാരറ്റിന്റെയും 18 കാരറ്റിന്റെയും സ്വര്‍ണനിരക്ക് ഗ്രാമിന് 160 രൂപ കുറഞ്ഞു.
● ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67200 രൂപ.
● വെള്ളിയുടെ വിലയില്‍ ഗ്രാമിന് 4 രൂപ കുറഞ്ഞു.
● 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ വ്യാപാരികള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് 68000 വും കടന്ന് കുതിക്കുകയായിരുന്ന സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പവന് 3000 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണമാണ് താഴേക്ക് പതിച്ചത്.
അതേസമയം, സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിര്‍ണയിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ വ്യാപാരികള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോള്‍, വെള്ളി വില ഇരുകൂട്ടര്‍ക്കും നാല് രൂപ കുറഞ്ഞിട്ടുണ്ട്. 110 രൂപയില്‍നിന്ന് നാല് രൂപ കുറച്ച് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
22 കാരറ്റ് സ്വര്‍ണവിലയില്‍ ഇടിവ്
ഏപ്രില്‍ നാലിന് വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 160 കുറഞ്ഞ് 8400 രൂപയിലും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1280 രൂപ കുറഞ്ഞ് 67200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച (ഏപ്രില്‍ 03) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8560 രൂപയും പവന് 68480 രൂപയുമായിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു
18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറച്ച് 6880 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 1200 രൂപ കുറച്ച് 55040 രൂപയാണ്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറച്ച് 6920 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 1120 രൂപ കുറച്ച് 55360 രൂപയാണ് വില.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക, അഭിപ്രായങ്ങൾ പങ്കുവെക്കുക.
Gold prices in Kerala have decreased from a record high, with a sovereign of 22-carat gold down by ₹1280. Silver prices also decreased. 18-carat gold prices vary among merchant associations.
#GoldPrice, #KeralaGold, #MarketUpdate, #EconomyNews, #SilverPrice, #GoldRate