Gold Price | ഇരു വിഭാഗത്തിനും സ്വര്‍ണവില കുറഞ്ഞു; കേരളത്തില്‍ സ്വര്‍ണത്തിന് വ്യത്യസ്ത വിലകള്‍ തുടരുന്നു
● അയമു ഹാജി വിഭാഗം: 22 കാരറ്റ് സ്വര്‍ണം പവന് 64,000 രൂപ
● ഡോ. ബി ഗോവിന്ദന്‍ വിഭാഗം: പവന് 63920 രൂപ
● വെള്ളിനിരക്കില്‍ മാറ്റമില്ല. ഇരു വിഭാഗത്തിനും വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KasargodVartha) കേരളത്തിലെ സ്വര്‍ണവിപണിയില്‍ വ്യാപാരി സംഘടനകള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ സ്വര്‍ണവിലയില്‍ ആശയക്കുഴപ്പം തുടരുന്നു. വെള്ളിയാഴ്ച (07.03.2025) രണ്ട് വിഭാഗവും സ്വര്‍ണവിലയില്‍ ഇടിവുണ്ടായെന്ന് അറിയിച്ചു. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും കാരണമായിട്ടുണ്ട്.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷന്‍ (AKGSMA) വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറച്ചതായി അറിയിച്ചു. ഗ്രാമിന് 8000 രൂപയും പവന് 64,000 രൂപയുമാണ് സംഘടന നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറച്ച് 6585 രൂപയും പവന് 400 രൂപ കുറച്ച്് 52680 രൂപയുമാണ് നിരക്ക്. സാധാരണ വെള്ളിക്ക് മാറ്റമില്ലാതെ ഗ്രാമിന് 106 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അറിയിപ്പ് പ്രകാരം സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവുണ്ടായി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7990 രൂപയിലും പവന് 63920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 6590 രൂപയും പവന് 160 രൂപ കുറഞ്ഞ് 52720 രൂപയുമാണ് നിരക്ക്. അതേസമയം, സാധാരണ വെള്ളിയുടെ വില ഗ്രാമിന് 108 രൂപയാണ് ഇവര്‍ നിശ്ചയിച്ചിട്ടുള്ളത്.
2025 ഫെബ്രുവരി 25-ന് രേഖപ്പെടുത്തിയ ഗ്രാമിന് 8075 രൂപയും പവന് 64600 രൂപയുമാണ് നിലവിലെ റെകോര്‍ഡ്.
ഈ വാര്‍ത്ത പങ്കുവെക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും മറക്കരുത്.
Gold prices in Kerala continue to show discrepancies due to disputes between traders' associations. Both groups announced price reductions, leading to confusion among consumers.
#GoldPrice, #KeralaGold, #GoldMarket, #BusinessNews, #PriceHike, #GoldRate