Kerala Budget | ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത: ഡി എ കുടിശികയുടെ 2 ഗഡു ഈ വർഷം
● ഡിഎ കുടിശികയുടെ ലോക്കിങ് കാലാവധി ഒഴിവാക്കും.
● സർവീസ് പെൻഷൻ കുടിശിക 600 കോടി രൂപ വിതരണം ചെയ്യും.
● ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കും.
● സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കും.
തിരുവനന്തപുരം: (KasargodVartha) ധനമന്ത്രി കെ എൻ ബാലഗോപാൽ 2025-26 ലെ സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് നിരവധി വാർത്ത പ്രഖ്യാപിച്ചു. ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുടെ രണ്ടു ഗഡു ഈ വർഷം നൽകും. അതുപോലെ ഡി.എ. കുടിശികയുടെ ലോക്കിങ് കാലാവധി ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.
സർവീസ് പെൻഷൻ കുടിശിക 600 കോടി രൂപയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം വിതരണം ചെയ്യും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കുന്നതോടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡാണ് ഇല്ലാതാകുന്നത്.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയും കേരളത്തെ ഹെൽത്ത് ടൂറിസം ഹബ്ബാക്കുന്നതിനായി 50 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്ത് പാലങ്ങൾക്കും റോഡുകൾക്കുമായി 3061 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളം സാമ്പത്തിക വികസനത്തിലേക്ക് കടക്കുകയാണെന്നും പുതിയ കർമ്മ പദ്ധതി ഇതിനായി ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള നിക്ഷേപം സമാഹരിക്കും. സർക്കാർ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും. ഭൂമി ഇല്ലാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ സുപ്രധാന വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമൻ്റായി രേഖപ്പെടുത്തുക.
Kerala Finance Minister KN Balagopal announced several benefits for government employees in the 2025-26 budget, including DA arrears, pension dues, and salary revision payments. Allocations were also made for various sectors like health, infrastructure, and tourism.
#KeralaBudget #GovtEmployees #DAArrears #PensionDues #SalaryRevision #Kerala