കാസര്‍കോട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു
Mar 23, 2016, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 23/03/2016) നഗരസഭയുടെ 2015 -16 വര്‍ഷ പുതുക്കിയ ബജറ്റും 2016 -17 വര്‍ഷ മതിപ്പ് ബജറ്റും നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി അവതരിപ്പിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ അവസാന ബജറ്റില്‍ ഉള്‍പെടുത്തിയ വിവിധ വികസന പദ്ധതികള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തിട്ടുള്ളതിനാല്‍ കൗണ്‍സിലിന്റെ ബജറ്റ് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിയുകയും പെരുമാറ്റച്ചട്ടം പിന്‍വലിക്കുകയും ചെയ്തതിനുശേഷം ജൂണില്‍ ബജറ്റ് പൂര്‍ണരൂപത്തില്‍ അവതരിപ്പിക്കുമെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു.
2015 -16 വര്‍ഷത്തെ ബജറ്റില്‍ മുന്‍ നീക്കിയിരിപ്പും വരവും ഉള്‍പ്പെടെ ആകെ 37,70,73,900 രൂപയും 27,24,10,600 രൂപ ചെലവും 10,46,63,300 രൂപ നീക്കിയിരിപ്പുമാണുള്ളത്. 2016- 17 വര്‍ഷത്തെ മതിപ്പ് ബജറ്റില്‍ മുന്‍ നീക്കിയിരിപ്പും വരവും ഉള്‍പെടെ ആകെ 50,81,66,800 രൂപയും 46,84,41,900 ചെലവും 3,97,24,900 രൂപ നീക്കിയിരിപ്പുമാണുള്ളത്. ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, പി രമേശ് സംസാരിച്ചു.
Keywords : Kasaragod, Municipality, Budget, Business, Beefathima Ibrahim, L.A Mahmood Haji.