IT Park | 400 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന ഐടി പാര്‍കിന് കാസര്‍കോട്ട് തറക്കല്ലിട്ടു; സ്ഥാപനം ഒരു വര്‍ഷത്തിനുള്ളില്‍ വിന്‍ടെച് പാം മെഡോസില്‍ പൂര്‍ത്തിയാകും; പ്രവര്‍ത്തനം ദുബൈ ആസ്ഥാനമായുള്ള ഡിസാബൊയുടെ കീഴില്‍
Oct 13, 2022, 13:05 IST
കാസര്‍കോട്: (www.kasargodvartha.com) 400 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന ഐടി പാര്‍കിന് കാസര്‍കോട്ട് തറക്കല്ലിട്ടു. ഐടി പാര്‍ക് ഒരു വര്‍ഷത്തിനുള്ളില്‍ വിന്‍ടെച് പാം മെഡോസില്‍ പൂര്‍ത്തിയാകുമെന്ന് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസാബൊ എന്ന ഐടി സ്ഥാപനത്തിന്റെ സിഇഒ അബ്ദുല്‍ അഫ്ത്വാബ്, വിന്‍ടച് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, എംഡി ഹനീഫ് അരമന എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
10 കോടി ചിലവിലാണ് ഐടി പാര്‍ക് നിര്‍മിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പാര്‍കിന്റെ ക്രമീകരണം ഏര്‍പ്പെടുത്തുക. പിന്നീട് 1000 പേര്‍ക്ക് ജോലി ലഭിക്കുന്ന രീതിയിലേക്ക് ഐടി പാര്‍കിനെ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഐടി പാര്‍കിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം കുമ്പോല്‍ കെഎസ് അലി തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. അഡ്വ. ആതിഫ് ഹുദവി, ഖലീല്‍ ഹുദവി, അബ്ദുല്‍ കരീം കോളിയാട്, ഹനീഫ് അരമന, മാഹിന്‍ കേളോട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ് മദ് ശരീഫ്, ബദിയഡുക്ക പഞ്ചായത് വൈസ് പ്രസിഡന്റ് എം അബ്ബാസ്, മെമ്പര്‍മാരായ ശ്യാം പ്രസാദ്, അനസൂയ, ജലീല്‍ കോയ റൂബി, ആര്‍കിടെക്ചറും എന്‍ജിനീറമായ അലിഫ് അരമന, മാസിയ ഹനീഫ്, മുഹമ്മദലി അട്കത്ബയല്‍, പിഎ ശാഹുല്‍, ടിഎ ശാഫി എന്നിവര്‍ സംബന്ധിച്ചു.
കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ഐടി പാര്‍കിനാണ് ബദിയഡുക്ക പഞ്ചായതില്‍ വ്യാഴാഴ്ച തറക്കല്ലിട്ടത്. നേരത്തെ സംസ്ഥാന സര്‍കാര്‍ ചീമേനിയില്‍ ഐടി പാര്‍ക് കൊണ്ടുവരുമെന്ന് വ്യക്തമാക്കയിരുന്നെങ്കിലും അതെല്ലാം ഫയലില്‍ തന്നെ ഉറങ്ങുകയാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Development Project, Stone Laid, Foundation Stone, Video, Business, Kasaragod: Laid foundation stone for IT Park.
< !- START disable copy paste -->