city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം റാഞ്ചിയില്‍; പതാകയുടെ നിര്‍മാതാക്കള്‍ കാസര്‍കോട്ടുകാര്‍

കാസര്‍കോട്: (www.kasargodvartha.com 13/08/2016) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടിമരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് അവസരം ലഭിക്കുന്നു. തലസ്ഥാനമായ റാഞ്ചിയില്‍ 293 അടി ഉയരത്തിലുള്ള കൊടിമരം തയ്യാറായി കഴിഞ്ഞു. 20 വര്‍ഷമായി സൗത്ത് ഏഷ്യയില്‍ ദേശീയ പതാകയും, കൊടിമരവും നിര്‍മിച്ചു നല്‍കുന്ന ചാനല്‍ ഗ്രൂപ്പ് എന്ന കാസര്‍കോട് സ്വദേശികളുടെ കമ്പനിയാണ് കൊടിമരത്തില്‍ ഉയര്‍ത്തുന്നതിനുള്ള ദേശീയ പതാക നിര്‍മിച്ചു നല്‍കുന്നത്.

ബേക്കല്‍ മൗവ്വല്‍ സ്വദേശി എം സി ഹനീഫയും, അനുജന്‍ ഷഫീഖും കൂടി നടത്തുന്ന ബിസിനസ് ഗ്രൂപ്പാണ് ഈ കമ്പനി. മുംബൈയിലും യു എ ഇയിലും, കേരളത്തിലുമായി വിവിധയിനം കരാറുകള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. ദുബൈ ജുമൈര, അബുദാബി ബാങ്ക് വാട്ടര്‍, ഷാര്‍ജ ലൈക്, തെഹ്‌റാന്‍, അസര്‍ബീജാന്‍ എന്നിവിടങ്ങളിലെ ലോകത്തിലെ ഉയരം കൂടിയ കൊടിമരങ്ങള്‍ക്കായി പതാക നിര്‍മിച്ചുപോകുന്നത് വര്‍ഷങ്ങളായി ഈ കമ്പനിയാണ്.

ഇതുകൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പതാകയും ഈ കമ്പനി തന്നെയാണ് നിര്‍മിക്കുന്നത്. ഉയരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിലെ കൊടിമരത്തിനായി 33 x 22 മീറ്റര്‍ ദേശീയ പതാകയുടെ നിര്‍മാണം പുരോഗമിച്ചുവരികയാണ്.

ഇന്ത്യന്‍ എംബസിയുടെ ആവശ്യപ്രകാരം യു എ ഇ എംബസി മുഖേനയാണ് ജാര്‍ഖണ്ഡ് സര്‍ക്കാരിനു വേണ്ടിയുള്ള ഈ കരാര്‍ ലഭ്യമായത്. യു വി കോട്ട് ചെയ്ത് പ്രത്യേക തരം മെറ്റീരിയല്‍ സ്വയം റിസര്‍ച്ച് ചെയ്ത് ഉണ്ടാക്കി അവകൊണ്ടാണ് ഇത്തരം പതാകകള്‍ നിര്‍മിക്കുന്നത്. 130 കിലോ ഭാരം വരുന്ന പതാക പ്രത്യേകം നൂല്‍കൊണ്ട് എംബോഡറി ചെയ്തുകൊണ്ടാണ് പുറത്തിറക്കുക. ഗ്യാരണ്ടിയും നല്‍കിവരുന്നു.

ചാനല്‍ എന്ന ബ്രാന്‍ഡില്‍ ഫൈബര്‍, അലുമിനിയം, സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ എന്നീ മുന്തിയയിനം മെറ്റലില്‍ ഫ്‌ളാഗ്‌പോള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇതിന്റെ ഒരു യൂണിറ്റ് മെയ്ക് ഇന്ത്യ പ്രൊജക്ടില്‍ കേരളത്തില്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ഹനീഫയും, ഷഫീഖും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം റാഞ്ചിയില്‍; പതാകയുടെ നിര്‍മാതാക്കള്‍ കാസര്‍കോട്ടുകാര്‍

Keywords : Flag, National, Kasaragod, Business, Bekal, Mavval, MC Haneef, Shafeeq, Independence day: Biggest National Flag in work. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia