ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ സംഘട്ടനം: വ്യാപാരിക്ക് കുത്തേറ്റു
May 14, 2016, 13:06 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2016) ഐസ്‌ക്രീം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയ്ക്കിടെയുണ്ടായ സംഘട്ടനത്തില്‍ വ്യാപാരിക്ക് കുത്തേറ്റു.
സ്‌കൈ ഐസ്‌ക്രീം ഡിസ്ട്രിബ്യൂട്ടര്‍ കളനാട്ടെ സി എച്ച് മൊയ്തുവിന്റെ മകന്‍ അബ്ദുല്ലയ്ക്കാണ് കൈക്ക് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നേരത്തെ അബ്ദുല്ലയും മറ്റും പാര്‍ട്ട്ണര്‍മാരായി ഐസ്‌ക്രീം വ്യാപാരം നടത്തിവന്നിരുന്നു. പിന്നീട് ഇവര്‍ തമ്മിലുണ്ടായ അകല്‍ച്ചയെ തുടര്‍ന്ന് വേറിട്ടാണ് ബിസിനസ്സ് നടത്തിയിരുന്നത്.

ഇതിനിടയില്‍ സ്‌കൈ ഐസ്‌ക്രീമിന്റെ ഫ്രീസര്‍ ഉപയോഗിച്ച് കര്‍ണ്ണാടകയില്‍ നിന്നുള്ള ആദിത്യ, തിരുവനന്തപുരത്ത് നിന്നുള്ള മേരിബോയ് ഐസ്‌ക്രീമുകള്‍ വ്യാപകമായി സ്റ്റോക്ക് ചെയ്ത് വില്പന നടത്തുന്നതായി സ്‌കൈ ഐസ്‌ക്രീമിന്റെ മാനേജര്‍ സുബോധ് കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ പൊയ്‌നാച്ചിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുബോധിനെ നാലംഗസംഘം മര്‍ദ്ദിച്ചിരുന്നു.
ഈ സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ് ഇതിനിടയിലാണ് ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ കാസര്‍കോട്ടെ ഓഫീസില്‍ വെള്ളിയാഴ്ച വൈകിട്ട് അനുരഞ്ജന ചര്‍ച്ച വിളിച്ച് ചേര്‍ത്തത്. തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ അബ്ദുല്ലയോട് സ്‌കൈ ഐസ്‌ക്രീമിന്റെ വില്പന കുറച്ച് ദിവസം നിര്‍ത്തിവെക്കാന്‍ ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. തന്റെ ജീവിതമാര്‍ഗ്ഗം തടയരുതെന്നാവശ്യപ്പെട്ടപ്പോഴാണ് ചര്‍ച്ചയ്ക്കിടെ തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്ല പറയുന്നു.
അതേസമയം ഇതിന്റെ തുടര്‍ച്ചയായി മറ്റൊരു ഡിസ്ട്രിബ്യൂട്ടറായ ബേവിഞ്ച വടക്കേക്കര ഹൗസിലെ ബി എം അബ്ദുല്ല ജാവേദിനെ(28)യും മര്‍ദ്ദനമേറ്റ പരിക്കുകളോടെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ഉണ്ടായിട്ടും കമ്പനി അധികൃതര്‍ ഐസ്‌ക്രീം കടകളില്‍ നേരിട്ട് വിതരണം ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ നിന്നും ചര്‍ച്ച കഴിഞ്ഞിറങ്ങുമ്പോള്‍ കമ്പനി അധികൃതരും കളനാട്ടെ അബ്ദുല്ലയും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് ജാവേദ് പറയുന്നത്. സംഭവം ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
Keywords: Kasaragod, Office, Karnataka, Thiruvananthapuram, Kalanad, Business, Ice cream, Javed, Abdulla, Police, Distributor.