city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്രോളിലും വൈദ്യുതിയിലും ഓടുന്ന ഹൈബ്രിഡ് സ്‌കൂട്ടറുമായി വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 27/04/2015) ബൈക്കിന്റെ മൈലേജിനെയോര്‍ത്ത് പലപ്പോഴും ചിന്താകുലരാകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കാഞ്ഞങ്ങാട് എസ്.എസ്.എന്‍.ഐ.ടി എഞ്ചിനീയറിംഗ് കോളജിലെ നാലാംവര്‍ഷ ബി.ടെക് മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഹൈബ്രിഡ് സ്‌കൂട്ടറുണ്ടെങ്കില്‍ അങ്ങിനെയൊരു ചിന്ത വേണ്ടിവരില്ല. പെട്രോള്‍, ഇലക്ട്രിക്കല്‍ എഞ്ചിനുകള്‍ ഒരു ബൈക്കില്‍ തന്നെ പ്രവര്‍ത്തിക്കുന്നതാണ് ഹൈബ്രിഡ് സ്‌കൂട്ടര്‍. ഏത് സമയം വേണമെങ്കിലും എഞ്ചിന്‍ പെട്രോളിലേക്കോ, ഇലക്ട്രിക്കലിലേക്കോ മാറ്റാം.

നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാഗര്‍ കെ.ആര്‍, രാഹുല്‍ മോഹന്‍, മിഥുന്‍ കെ., സജിത്ത് സുകുമാരന്‍, ജി. യദുകൃഷ്ണന്‍ എന്നിവരാണ് ഈ പ്രൊജക്ടിന് പിന്നില്‍. കോളജിലെ പി.ടി.എ, പ്രിന്‍സിപ്പാള്‍ പി. രാജേഷ് റായി, മറ്റു മെക്കാനിക്കല്‍ ഡിപാര്‍ട്ട്‌മെന്റിലെ പ്രൊഫസര്‍മാരെല്ലാം നല്ല രീതിയിലുള്ള പ്രോത്സാഹനമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇലക്ട്രിക്കല്‍ എഞ്ചിനില്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന വാഹനം ഏകദേശം 30- 35 കിലോ മീറ്റര്‍ സ്പീഡില്‍ ഈ എഞ്ചിനില്‍ തന്നെ ഡ്രൈവ് ചെയ്യാന്‍ സാധിക്കും. ഇതിന് ശേഷം പെട്രോള്‍ എഞ്ചിനിലേക്ക് ഡ്രൈവിംഗ് മോഡ് മാറുന്നു. ആവശ്യാനസുരണം ഇത് പെട്രോള്‍ എഞ്ചിനിലേക്കും ഇലക്ട്രിക്കല്‍ എഞ്ചിനിലേക്കും മാറ്റാം.

മറ്റു ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച് ഈ വാഹനത്തിന് പെട്രോള്‍ ഉപയോഗം പരമാവധി കുറക്കാന്‍ സാധിക്കും. കൂടാതെ നഗര പാതയില്‍ ഏകദേശം 30 കിലോ മീറ്റര്‍ സ്പീഡില്‍ മാത്രമേ വാഹനങ്ങള്‍ സഞ്ചരിക്കാറുള്ളു. ഇവിടെയാണ് തങ്ങളുടെ ഇലക്ട്രിക്കല്‍ എഞ്ചിന്റെ ഉപയോഗം പ്രസക്തമാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതോടൊപ്പം അന്തരീക്ഷത്തിലെ വായുമലിനീകരണം കുറക്കാനും പറ്റും. ഇലക്ട്രിക്കല്‍ എഞ്ചിന്‍ യാതൊരു വിധത്തിലുള്ള മലിനീകരണ സാധ്യതകളും സൃഷ്ടിക്കുന്നില്ല എന്നതാണ് ഇതിന് കാരണം.

ഇലക്ട്രിക്കല്‍ എഞ്ചിന്റെ ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ ഏകദേശം 60 കിലോ മീറ്ററും, പെട്രോള്‍ എഞ്ചിന് 40 കിലോ മീറ്ററുമാണ് മൈലേജ് ലഭിക്കുന്നത്. സാധാരണ ഗതിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിന്‍ ഒരു പ്ലഗ്ഗ് വഴി ചാര്‍ജ് ചെയ്തുപയോഗിക്കുന്ന രീതിയും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കൂടാതെ റീ ജെനറേറ്റീവ് പവര്‍ സിസ്റ്റം ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. വാഹനം സഞ്ചരിക്കുന്നതിനനുസരിച്ച് സ്വയം ചാര്‍ജ് ചെയ്യപ്പെടും. ആദ്യ തവണ എഞ്ചിന്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം നാല് മണിക്കൂര്‍ സമയം ആവശ്യമായി വരുമെങ്കിലും ഇതില്‍ ഉള്‍പെടുത്തിയിട്ടുള്ള ഇന്‍വെര്‍ട്ടര്‍ സെര്‍ക്യൂട്ട് സിസ്റ്റം അതിനെ രണ്ട് മണിക്കൂറായി ചുരുക്കാന്‍ സഹായിക്കുന്നു.

ഏകദേശം 14 മാസത്തോളം ഈ പ്രൊജക്ടിന് വേണ്ടി ചിലവഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 1,15000 രൂപയോളം ചിലവായിട്ടുണ്ട്. പക്ഷേ വാണിജ്യാടിസ്ഥാനത്തില്‍ ഈ വാഹനം നിര്‍മിക്കുമ്പോള്‍ ഇതിന്റെ വില കുറയും.

ഹോണ്ടയുടെ എഞ്ചിനാണ് പെട്രോള്‍ എഞ്ചിന് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിന് ഹീറോ ഇലക്ട്രോണിക് ക്രൂസാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിലെ ടയര്‍ ഭാഗത്ത് ഇന്‍ബില്‍ട്ടായി ഹബ്ബ് മോട്ടോര്‍ ഘടിപ്പിച്ചിട്ടുണ്ട്. കെല്‍ട്രോണിന്റെ ഇന്‍വെര്‍ട്ടറാണ് ഉപയോഗിച്ചിട്ടുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പെട്രോളിലും വൈദ്യുതിയിലും ഓടുന്ന ഹൈബ്രിഡ് സ്‌കൂട്ടറുമായി വിദ്യാര്‍ത്ഥികള്‍

Keywords : Kanhangad, Students, Education, Scooter, Business, Kasaragod, Kerala, Hybrid Scooter, Petrol, Electrical, Hybrid scooter by college students.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia