'കാട്ടിനുള്ളില്‍' ഒരു കരകൗശല കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ്
Sep 15, 2014, 18:07 IST
കാസര്‍കോട്: (www.kasargodvartha.com 15.09.2014) കാട് മൂടി കിടക്കുകയാണ് കാസര്‍കോട്ടെ കരകൗശല വികസന കോര്‍പറേഷന്റെ ഒരു ഔട്ട്‌ലെറ്റ്. തായലങ്ങാടി ക്ലോക്ക് ടവറിന് സമീപമാണ് ഈ ഒൗട്ട് ലെറ്റ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.
ഏതാനും വര്‍ഷം മുമ്പ് ഇവിടെ ചൂരല്‍ കൊണ്ടുണ്ടാക്കുന്ന കസേരകളും മറ്റു ഉല്‍പന്നങ്ങളും വില്‍പന നടത്തി വന്നിരുന്നു. പിന്നീട് ഈ ഔട്ട്‌ലെറ്റിന് എന്തു സംഭവിച്ചു എന്ന് നാട്ടുകാര്‍ക്ക് പോലും ഒരു വിവരവുമില്ല. ഒൗട്ട്‌ലെറ്റ് പൂട്ടിയതോടെയാണ് കാട് മൂടി കെട്ടിടം കാണാമറയത്തായത്.
കാട്മൂടി കിടക്കുന്ന കെട്ടിടം പെളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം മുമ്പ് ഉയര്‍ന്നിരുന്നുവെങ്കിലും അധികൃതര്‍ ഇക്കാര്യം പരിഗണിച്ചിരുന്നില്ല. സാധാരണക്കാരായ ആളുകളെ കരകൗശല മേഖലയില്‍ പരിശീലനം നല്‍കി തൊഴില്‍ സംരംഭം രൂപപ്പെടുത്താനുള്ള പദ്ധതിയാണ് കാട്ടിനുള്ളില്‍ മൂടപ്പെട്ട് കിടക്കുന്നത്.

Keywords : Forest, Kasaragod, Thayalangadi, Kerala, Business, Handicraft, Clock Tower, Handicrafts outlet here in jungle.