GST Rate Hike | അവശ്യസാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി: ചെറുകിട വ്യാപാര, വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്സ് അസോസിയേഷന്‍
Jul 18, 2022, 20:27 IST
കാസര്‍കോട്: (www.kasargodvartha.com) അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, തുടങ്ങി 25 കിലോ വരെ പായ്ക് ചെയ്ത് ലേബല്‍ പതിപ്പിച്ച എല്ലാ പലവ്യഞ്ജനങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും പുതുതായി ഏര്‍പെടുത്തിയ അഞ്ച് ശതമാനം നികുതി ചെറുകിട വ്യാപാര, വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഇത് വിലവര്‍ധനവിന് കാരണമാകുകയും ചെയ്യും. കോര്‍പറേറ്റുകള്‍ക്കുവേണ്ടി ചെറുകിട വ്യാപാരികളെ ഇല്ലാതാകുന്ന ഈ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം. അല്ലാത്ത പക്ഷം കേരള വ്യാപാര വ്യവസായ ഏകോപന സമിതിയുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപ്പാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എ എ അസീസ്, ജനറല്‍ സെക്രടറി കെ പ്രദീപ് കുമാര്‍, ട്രഷറര്‍ പി എം ബേബി എന്നിവര്‍ അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Tax, Price, Rice, Food, Government, GST Rate Hike, GST, Food Grains Dealers Association, GST Rate Hike: Small businesses, industries will be hit, says Food Grains Dealers Association.
< !- START disable copy paste -->