Green Chromide Farming | വലിയ മുതല്‍മുടക്കില്ല, നല്ല പോലെ പരിചരിച്ചാല്‍ കരിമീന്‍ കൃഷി നല്ല വരുമാനമാര്‍ഗം
May 25, 2022, 12:30 IST
തിരുവനന്തപുരം: (www.kasargodvartha.com) വലിയ മുതല്‍മുടക്കില്ലാത്തതും നല്ല പോലെ പരിചരണം വേണ്ടതുമായ കൃഷിയാണ് കരിമീന്‍ വളര്‍ത്തല്‍. നല്ല രുചിയുള്ള മീനായതിനാല്‍ ആവശ്യക്കാരേറെയാണ്. നല്ല വിലയും ലഭിക്കും. സാധാരണ കുളങ്ങളിലും പാറക്കുളങ്ങളിലും അനായാസം വളര്‍ത്തി വരുമാനം ഉണ്ടാക്കാം. ഒരു സെന്റില്‍ പരമാവധി 100 കുഞ്ഞുങ്ങളെ വളര്‍ത്താം. 50 പൈസാ വലുപ്പത്തിലുള്ള കുഞ്ഞുങ്ങളെ വളര്‍ത്തിയാല്‍ മരണനിരക്ക് കുറയും.
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് നല്ലത്. അതായത് മൂന്നു മാസം പ്രായമാകുമ്പേഴേക്കും കരിമീനുകളെ കൂട്ടിലാക്കി വളര്‍ത്തണം. ഇതുവഴി പ്രജനനത്തിനു തയാറാകാതെ നല്ല വളര്‍ച്ച നേടാന്‍ കഴിയും. എട്ടു മാസമാണ് വളര്‍ച്ചാ കാലയളവെങ്കിലും ആറാം മാസം മുതല്‍ ഇത്തരത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ വിപണിയിലെത്തിക്കാം. സീസണില്‍ കിലോഗ്രാമിന് 400-450 രൂപയാണ് മാര്‍കറ്റ് വില.

പ്രജനനത്തിന് കൂട് ആവശ്യമില്ല. നാലാം മാസം മുതല്‍ (70ഗ്രാം തൂക്കം) മുട്ടയിട്ടു തുടങ്ങും. വെള്ളത്തിന് നാലടിയെങ്കിലും ആഴമുണ്ടായിരിക്കണം. അടിത്തട്ടിലെ ചെളിയില്‍ കുഴിയുണ്ടാക്കിയാണ് കരിമീന്‍ മുട്ടയിടുക. ഡിസംബര്‍-ജനുവരിയാണ് പ്രജനനകാലം. ഒരു തവണ 500-800 കുഞ്ഞുങ്ങള്‍ വരെയുണ്ടാകും. മുട്ടയിടുന്നതു മുതല്‍ മാതാപിതാക്കളുടെ സംരക്ഷണമുള്ളതിനാല്‍ ഇതില്‍ നല്ലൊരു ശതമാനം കുഞ്ഞുങ്ങളും വളര്‍ന്നുകിട്ടും. കരിമീനിന്റെ ഒരു കുഞ്ഞിന് 25 രൂപ വരെ മാര്‍കറ്റ് വിലയുണ്ട്. സിമെന്റ് കുളങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കി പ്രജനനം നടത്തുമെങ്കിലും നാച്വറല്‍ കുളങ്ങളോ പാറക്കുളങ്ങളോ ആണ് വളരാനും പ്രജനനത്തിനും ഏറ്റവും അനുയോജ്യം.
ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കാന്‍ കരിമാനിന് കഴിയും. എന്നാല്‍, അംമ്ലഗുണം ആറിന് താഴെപ്പോയാല് പെട്ടെന്നു ചാകും. വെള്ളത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളോട് വളരെവേഗം പ്രതികരിക്കുന്ന മീനുമാണ്. ഫ്ളോടിംഗ് ഫീഡ് നല്കി ശീലിപ്പിച്ചാല്‍ കരിമീനുകള്‍ക്ക് നല്ല വളര്‍ച ലഭിക്കും. കൂടാതെ കപ്പ ഉണങ്ങി പൊടിച്ചു കൊടുക്കുകയോ തേങ്ങാപ്പിണ്ണാക്ക് തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം പിറ്റേദിവസം വെള്ളമൂറ്റിക്കളഞ്ഞിട്ട് കൊടുക്കുകയോ ചെയ്യാം. ജോഡി തിരിഞ്ഞ കരിമീനുകള്‍ക്ക് 300 രൂപയോളം വിലയുണ്ട്. ഇവയെ സാധാരണ കുളങ്ങളില്‍ നിക്ഷേപിച്ചാല്‍ 20ാം ദിവസം കുഞ്ഞിനെ ലഭിക്കുമെന്നാണ് പരിചയസമ്പന്നരായ കര്‍ഷകര്‍ പറയുന്നത്.
Keywords: Thiruvananthapuram, News, Kerala, Karimeen,Top-Headlines, fish, Agriculture, Business, Green chromide farming is a good source of income.