ഭെല്‍ ഇ എം എല്‍ ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തും
Aug 3, 2017, 18:43 IST
തിരുവനന്തപുരം: (www.kasargodvartha.com 03/08/2017) കേന്ദ്ര സര്‍ക്കാരും, ഭെല്ലും ഓഹരികള്‍ കയ്യൊഴിയാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച കാസര്‍കോട് ഭെല്‍ ഇ എം എല്‍ കമ്പനിയുടെ കൈമാറ്റനടപടികള്‍ ത്വരിതപ്പെടുത്താന്‍ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നത് വരെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും, പ്രവര്‍ത്തന മൂലധനത്തിനും സാമ്പത്തിക സഹായം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ കമ്പനിയില്‍ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. 30 കോടിയോളം രൂപയുടെ ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ക്കാനുള്ള കമ്പനിയില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയും, പരിഹാര നിര്‍ദേശങ്ങളും എസ് ടി യു, സി ഐ ടി യു യൂണിയനുകള്‍ നിവേദനമായി മന്ത്രിക്ക് നല്‍കി. മേല്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് വരുന്ന നിയമസഭാ സമ്മേളന സമയത്ത് പ്രത്യേക യോഗം ചേരാനും തീരുമാനമായി.
തൊഴിലാളി സംഘടനാ നേതാക്കളായ കെ പി മുഹമ്മദ് അഷ്‌റഫ്, ടി പി മുഹമ്മദ് അനീസ് (എസ് ടി യു), വി രത്‌നാകരന്‍, കെ എന്‍ ബാബുരാജന്‍ സി ഐ ടി യു) എന്നിവര്‍ക്ക് പുറമെ കമ്പനി മാനേജിംഗ് ഡയറക്ടര്‍ എസ് ബസു, മാനേജര്‍ കെ പി ശ്രീവല്‍സന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, Meeting, Kasaragod, Business, Govt to take procedure of merging, Govt to take procedure of merging Bhel EML.