city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Offer | ഗൂഗിൾ പേയിൽ ‘ലഡു’ കിട്ടിയില്ലേ? ഇങ്ങനെയും ശ്രമിക്കാമെന്ന് കമ്പനി

A colorful image promoting Google Pay's Diwali ladoo campaign
Image Credit: Google Pay

● ആറ് വ്യത്യസ്ത ലഡു കളക്ട് ചെയ്ത് 1001 രൂപ വരെ ക്യാഷ്ബാക്ക് നേടാം.
● ലഡു അയച്ചും വാങ്ങിയും പണം നേടാം.
● ഗൂഗിൾ പേയുടെ ദീപാവലി ഓഫർ നവംബർ 7 വരെയാണ്.

ന്യൂഡൽഹി: (KasargodVartha) ദീപാവലി ആഘോഷിക്കാൻ ഗൂഗിൾ പേ തുടങ്ങിയ രസകരമായ ക്യാമ്പയിനാണ് ഇപ്പോൾ രാജ്യമെങ്ങും ട്രെൻഡ്. 'ലഡൂസ്' എന്ന പേരിലുള്ള ഈ ക്യാമ്പയിനിൽ പങ്കെടുത്ത് ഉപയോക്താക്കൾക്ക് 51 രൂപ മുതൽ 1001 രൂപ വരെ ക്യാഷ്ബാക്ക് നേടാനാണ് അവസരമുള്ളത്. ഇതോടെ ലഡുവിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് ഏവരും. ആറ് വ്യത്യസ്‍തമായ ലഡുകൾ ശേഖരിക്കുന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.

ഈ ഓഫർ ക്ടോബർ 21 മുതൽ നവംബർ ഏഴ് വരെയാണ്. കളർ , ഡിസ്കോ, ട്വിങ്കിൾ, ട്രെൻഡി, ഫുഡി, ദോസ്തി എന്നാണ് ലഡുവിന്റെ പേരുകൾ. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് ക്യാഷ്ബാക്ക് ലഭിക്കും. ലഡു അയച്ചും വാങ്ങിയും പണം നേടാൻ സാധിക്കും എന്നതും ഈ ക്യാംപയ്ന്റെ പ്രത്യേകതാണ്. 'ഒരു ലഡു തരുമോ' എന്ന് ചോദിച്ച് സന്ദേശങ്ങൾ അയക്കാതെയും ഗൂഗിൾ പേയിലൂടെ ചെയ്യുന്ന ചില സാധാരണ ഇടപാടുകളിലൂടെയും ലഡു സ്വന്തമാക്കാമെന്ന് ഗൂഗിൾ പറയുന്നു.

● സ്കാൻ ചെയ്ത് പണമടയ്ക്കുക: ഗൂഗിൾ പേ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് 100 രൂപയ്ക്കോ അതിൽ കൂടുതലോ മർച്ചന്റ് ഇടപാട് നടത്തുക.
● മൊബൈൽ റീചാർജ് ചെയ്യുക അല്ലെങ്കിൽ ബിൽ അടയ്ക്കുക: ഗൂഗിൾ പേ ഉപയോഗിച്ച് 100 രൂപയ്ക്കോ അതിൽ കൂടുതലോ തുകയ്ക്ക് മൊബൈൽ റീചാർജ് അല്ലെങ്കിൽ ബിൽ പേയ്‌മെന്റ് നടത്തുക.
● ഗിഫ്റ്റ് കാർഡ് വാങ്ങുക: ഗൂഗിൾ പേ ഉപയോഗിച്ച് 200 രൂപയ്ക്കോ അതിൽ കൂടുതലോ തുകയ്ക്ക് ഒരു ഗിഫ്റ്റ് കാർഡ് വാങ്ങുക.
● ലഡു സമ്മാനിക്കുക: ഗൂഗിൾ പേ ആപ്പിൽ നിന്ന് സുഹൃത്തുക്കളോട് ലഡു അഭ്യർത്ഥിക്കാനോ അല്ലെങ്കിൽ അവർക്ക് അയയ്ക്കാനോ കഴിയും.

#GooglePayDiwali, #LadooCampaign, #CashbackOffer, #DiwaliOffers, #DigitalPayments

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia