city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; 5 ദിവസത്തെ ഇടിവിന് പിന്നാലെ പവന് 80 രൂപ കൂടി, വെള്ളിനിരക്കില്‍ മാറ്റമില്ല

Gold Prices Surge, Silver Remains Stable
Representational Image Generated by Meta AI

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 45800 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ (Gold Rate) വര്‍ധനവ്. വെള്ളിയാഴ്ച (15.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി  6945 രൂപയിലും പവന് 80 രൂപ കൂടി 55560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂടി 5725 രൂപയിലും പവന് 40 രൂപ കൂടി 45800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

gold rate november 15 kerala

വ്യാഴാഴ്ച (14.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കുറഞ്ഞ് 6935 രൂപയിലും പവന് 880 രൂപകുറഞ്ഞ് 55480 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 5720 രൂപയിലും പവന് 720 രൂപ കുറഞ്ഞ് 45760 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 97 രൂപയിലാണ് വ്യാപാരം നടന്നത്.

#goldprice #investment #finance #markettrends #preciousmetals #goldrate #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia