സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
Feb 10, 2021, 13:26 IST
കൊച്ചി: (www.kasargodvartha.com 10.02.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ബുധാനാഴ്ച ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി. ശനിയാഴ്ചയ്ക്ക് ശേഷം മൂന്ന് വ്യാപാര ദിനങ്ങളിലാണ് സ്വര്‍ണ വില വര്‍ധിച്ചത്.
മൂന്ന് തവണയായി 800 രൂപയാണ് വര്‍ധിച്ചത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. പിന്നീടാണ് മൂന്ന് തവണയായി വില വര്‍ധിച്ചത്.
Keywords: Kochi, news, Kerala, Top-Headlines, Business, gold, Price, Gold prices rise again in Kerala today February 10