Market | ട്രംപിന്റെ രണ്ടാംവരവിൽ തകർന്ന് സ്വർണവില; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ
● ഡോളറിന്റെ മൂല്യം ശക്തമായത് സ്വർണത്തെ ബാധിച്ചു.
● ട്രംപിന്റെ സാമ്പത്തിക നയങ്ങളും സ്വർണവിലയെ ബാധിച്ചു.
● വെള്ളിവിലയും സെഞ്ച്വറിയിൽ നിന്ന് താഴേക്കെത്തി
കൊച്ചി: (KasargodVartha) അമേരികൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ ആഗോള തലത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവ്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവില തകർന്നു. വ്യാഴാഴ്ച (07.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 165 രൂപയും പവന് 1320 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് 7200 രൂപയിലും പവന് 57,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 5930 രൂപയും പവന് 1120 രൂപ ഇടിഞ്ഞ് 47440 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളിവിലയും സെഞ്ച്വറിയിൽ നിന്ന് താഴേക്കെത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 99 രൂപയാണ് വിപണിവില.
ട്രംപ് അധികാരത്തിലേറിയതോടെ ഡോളറിന് ലഭിച്ച ശക്തിയും ഇതിന് പ്രധാന കാരണമാണ്. ഇതോടൊപ്പം, ഉയർന്ന തീരുവകൾ ഏർപ്പെടുത്തി ഇറക്കുമതി നിയന്ത്രിക്കുന്നതും അമേരികക്കാർക്കും അമേരികൻ കമ്പനികൾക്കും മേലുള്ള നികുതിഭാരം കുറയ്ക്കുന്നതുമായ ട്രംപിന്റെ നയങ്ങളും ഈ ഇടിവിനെ സ്വാധീനിച്ചിട്ടുണ്ട്.
ബുധനാഴ്ച (06.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് 7365 രൂപയിലും പവന് 58,920 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 6070 രൂപയും പവന് 40 രൂപ വർധിച്ച് 48,560 രൂപയുമായിരുന്നു വിപണിവില. എന്നാൽ ബുധനാഴ്ച വെള്ളിവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയായിരുന്നു നിരക്ക്.
ചൊവ്വാഴ്ച (05.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് 7355 രൂപയിലും പവന് 58,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 48,520 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 102 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (04.11.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7370 രൂപയിലും പവന് 58,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6075 രൂപയും പവന് 48,600 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 103 രൂപയായിരുന്നു വിപണിവില.
ദീപാവലിക്ക് പിന്നാലെ ഈ മാസത്തെ ആദ്യത്തെ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച (02.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞിരുന്നു. അതേസമയം ശനിയാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (01.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7385 രൂപയിലും പവന് 59,080 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 6085 രൂപയും പവന് 440 രൂപ ഇടിഞ്ഞ് 48,680 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 103 രൂപയായാണ് താഴ്ന്നത്.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080 രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
#goldprice #trump #economy #kerala #investment #market