സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 35,440 രൂപയായി
തിരുവനന്തപുരം: (www.kasargodvartha.com 18.10.2021) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 4,430 രൂപയും പവന് 35,440 രൂപയുമാണ് നിരക്ക്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1767.90 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,294 രൂപ നിലവാരത്തിലാണ്. ഡോളറിലെ ഏറ്റകുറച്ചിലുകളാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഒക്ടോബര്‍ ഒന്നിനായിരുന്നു സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് സ്വര്‍ണത്തിന് 34,720 രൂപയായിരുന്നു. ഒക്ടോബര്‍ 15ന് സ്വര്‍ണത്തിന് ഏറ്റവും കൂടിയ നിരക്കും രേഖപ്പെടുത്തി. 35,840 രൂപയായിരുന്നു നിരക്ക്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold prices hiked in Kerala; 35,440 per sovereign