സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 35,200 രൂപയായി
Sep 11, 2021, 12:31 IST
തിരുവനന്തപുരം: (www.kvartha.com 11.09.2021) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,200 ആണ് ശനിയാഴ്ചത്തെ വില. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400ല്‍ എത്തി. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വര്‍ണത്തിന് വില കുറയുന്നത്.
വെള്ളിയാഴ്ച 80 രൂപയുടെ വര്‍ധനവ് ഉണ്ടായെങ്കിലും വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 35,440 രൂപയായിരുന്നു വില. പിന്നീട് ഇത് 35,600 വരെയെത്തി.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Price, Gold, Gold prices fall in Kerala; 35,200 per sovereign