city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Price Hike | സ്വര്‍ണവില വന്‍ കുതിപ്പില്‍; പവന് വീണ്ടും 57,000 കടന്ന് മുന്നോട്ട്

Kerala gold price update
Representational Image Generated by Meta AI

● സ്വർണവില പവന് 57,160 രൂപയായി ഉയർന്നു.
● 18 കാരറ്റ് സ്വർണത്തിന് പവന് 47,120 രൂപയിലെത്തി. 
● നാല് ദിവസത്തിനിടെ സ്വർണവില 1,680 രൂപ ഉയർന്നു.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച (21.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന്  7145 രൂപയിലും പവന് 57,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 5890 രൂപയും പവന് 160 രൂപ വർധിച്ച് 47,120 രൂപയുമാണ് വിപണിവില. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയാണ് നിരക്ക്.

നാല് ദിവസത്തിനിടെ 1680 രൂപയുടെ വർധനവാണ് സ്വർണം പവന് രേഖപ്പെടുത്തിയത്. ബുധനാഴ്ച (20.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7115 രൂപയിലും പവന് 56,920 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5870 രൂപയും പവന് 320 രൂപ വർധിച്ച് 46,960 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.

ചൊവ്വാഴ്ച (19.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7065 രൂപയും പവന് 56,520 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5830 രൂപയും പവന് 480 രൂപ വർധിച്ച് 46,640 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളി വിലയിലും വർധനവനുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

Kerala gold price update

തിങ്കളാഴ്ച (18.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചിരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6995 രൂപയിലും പവന് 55,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 5770 രൂപയും പവന് 400 രൂപ വർധിച്ച് 46,160 രൂപയുമായിരുന്നു നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു വിപണിവില.

സ്വർണവിലയിലെ മാറ്റങ്ങൾ

ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080  രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ

നവംബർ 11 - 57,760 രൂപ
നവംബർ 12 - 56,680 രൂപ
നവംബർ 13 - 56,360 രൂപ
നവംബർ 14 - 55,480 രൂപ
നവംബർ 15 - 55,560 രൂപ
നവംബർ 16 - 55,480 രൂപ
നവംബർ 17 - 55,480 രൂപ
നവംബർ 18 - 55,960 രൂപ
നവംബർ 19 - 56,520 രൂപ
നവംബർ 20 - 56,920 രൂപ

നവംബർ 21 - 57,160 രൂപ

#GoldPrices #KeralaGoldRate #MarketUpdate #GoldHike #FinanceNews #GoldRates

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia