Surge | 59,500 രൂപയും കടന്ന് സ്വർണവില കുതിക്കുന്നു; കേരളത്തിൽ പുതിയ റെകോർഡ്, 2 ദിവസത്തിനിടെ മാത്രം കൂടിയത് 1000 രൂപ
● 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7440 രൂപ
● ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്
● 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഗണ്യമായി ഉയർന്നു
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില പുതിയ റെകോർഡ് കുറിച്ചു. ചൊവ്വാഴ്ച (29.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7440 രൂപയിലും പവന് 59,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 6130 രൂപയും പവന് 440 രൂപ വർധിച്ച് 49,040 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 106 രൂപയായാണ് ഉയർന്നത്.
ചൊവ്വാഴ്ച (29.10.2024 യാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി 59,000 രൂപയിലെത്തിയത്. അതാണിപ്പോൾ തകർന്നത്. രണ്ട് ദിവസത്തിനിടെ മാത്രം 1000 രൂപയാണ് പവന് വർധിച്ചത്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7375 രൂപയിലും പവന് 59,000 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 6075 രൂപയും പവന് 400 രൂപ വർധിച്ച് 48,600 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 105 രൂപയായിരുന്നു നിരക്ക്.
തിങ്കളാഴ്ച (28.10.2024) സ്വർണവില അൽപം കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7315 രൂപയിലും പവന് 58,520 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 6025 രൂപയും പവന് 280 രൂപ ഇടിഞ്ഞ് 48,200 രൂപയുമായിരുന്നു വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലാണ് വിപണനം നടന്നത്.
ശനിയാഴ്ച (26.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടി ഗ്രാമിന് 7360 രൂപയും പവന് 58,880 രൂപയുമെത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 6060 രൂപയും പവന് 360 രൂപ കൂടി 48,480 രൂപയുമായിരുന്നു നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.
വെള്ളിയാഴ്ചയും (25.10.2024) സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 7295 രൂപയിലും പവന് 80 രൂപ കൂടി 58,360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂടി 6015 രൂപയും പവന് 40 രൂപ കൂടി 48,120 രൂപയുമായിരുന്നു വിപണിവില. എന്നാൽ വെള്ളിയാഴ്ച വെള്ളിനിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 104 രൂപയായാണ് താഴ്ന്നത്.
സ്വർണവിലയിലെ മാറ്റങ്ങൾ:
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ കേരളത്തിലെ സ്വർണവിലയിൽ കാര്യമായ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വില 56,200 രൂപയായിരുന്നെങ്കിൽ ഏറ്റവും ഉയർന്ന വില 59,520 രൂപയായി. ഇത് ശരാശരി 5.9% വർധനവാണ്. ഈ വർധനവിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അസ്ഥിരത, ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകളുടെ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കാണുന്നതിന് കാരണമായിട്ടുണ്ട്.
അമേരികൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇസ്രാഈൽ-ഇറാൻ സംഘർഷം തുടങ്ങിയ രാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തിന്റെ വിലയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വർണത്തിന്റെ വിലയിലെ ഈ വർധനവ് നിക്ഷേപകർക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. ഒരു വശത്ത്, ഇത് നിക്ഷേപകർക്ക് നല്ല വരുമാനം നൽകുന്നു. എന്നാൽ മറുവശത്ത്, സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു വെല്ലുവിളിയാണ്.
ഒക്ടോബർ 1 - 56,400 രൂപ
ഒക്ടോബർ 2 - 56,800 രൂപ
ഒക്ടോബർ 3 - 56,880 രൂപ
ഒക്ടോബർ 4 - 56,960 രൂപ
ഒക്ടോബർ 5 - 56,960 രൂപ
ഒക്ടോബർ 6 - 56,960 രൂപ
ഒക്ടോബർ 7 - 56,800 രൂപ
ഒക്ടോബർ 8 - 56,800 രൂപ
ഒക്ടോബർ 9 - 56,240 രൂപ
ഒക്ടോബർ 10 - 56,200 രൂപ
ഒക്ടോബർ 11 - 56,760 രൂപ
ഒക്ടോബർ 12 - 56,960 രൂപ
ഒക്ടോബർ 13 - 56,960 രൂപ
ഒക്ടോബർ 14 - 56,960 രൂപ
ഒക്ടോബർ 15 - 56,760 രൂപ
ഒക്ടോബർ 16 - 57,120 രൂപ
ഒക്ടോബർ 17 - 57,280 രൂപ
ഒക്ടോബർ 18 - 57,920 രൂപ
ഒക്ടോബർ 19 - 58,240 രൂപ
ഒക്ടോബർ 20 - 58,240 രൂപ
ഒക്ടോബർ 21 - 58,400 രൂപ
ഒക്ടോബർ 22 - 58,400 രൂപ
ഒക്ടോബർ 23 - 58,720 രൂപ
ഒക്ടോബർ 24 - 58,280 രൂപ
ഒക്ടോബർ 25 - 58,360 രൂപ
ഒക്ടോബർ 26 - 58,880 രൂപ
ഒക്ടോബർ 27 - 58,880 രൂപ
ഒക്ടോബർ 28 - 58,520 രൂപ
ഒക്ടോബർ 29 - 59,000 രൂപ
ഒക്ടോബർ 30 - 59,520 രൂപ
#goldprice #kerala #india #economy #investment #jewelry #inflation #preciousmetals