Price Hike | വീണ്ടും കുതിച്ച് സ്വര്‍ണവില മുന്നോട്ട്; 3 ദിവസത്തിനിടെ പവന് 1440 രൂപയുടെ വർധനവ്
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7115
● 18 കാരറ്റ് സ്വർണത്തിന് പവന് 46,960 രൂപയായി
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്. ബുധനാഴ്ച (20.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7115 രൂപയിലും പവന് 56,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5870 രൂപയും പവന് 320 രൂപ വർധിച്ച് 46,960 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വിപണനം നടക്കുന്നത്.
മൂന്ന് ദിവസത്തിനിടെ 1440 രൂപയുടെ വർധനവാണ് സ്വർണം പവന് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച (19.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7065 രൂപയും പവന് 56,520 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5830 രൂപയും പവന് 480 രൂപ വർധിച്ച് 46,640 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളി വിലയിലും വർധനവനുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.
തിങ്കളാഴ്ച (18.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചിരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6995 രൂപയിലും പവന് 55,960 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 5770 രൂപയും പവന് 400 രൂപ വർധിച്ച് 46,160 രൂപയുമായിരുന്നു നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു വിപണിവില.
ശനിയാഴ്ച (16.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6935 രൂപയിലും പവന് 55,480 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5720 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 45,760 രൂപയുമായിരുന്നു വില. ശനിയാഴ്ച വെള്ളിനിരക്കിൽ മാറ്റമില്ലായിരുന്നു.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080 രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ
നവംബർ 11 - 57,760 രൂപ
നവംബർ 12 - 56,680 രൂപ
നവംബർ 13 - 56,360 രൂപ
നവംബർ 14 - 55,480 രൂപ
നവംബർ 15 - 55,560 രൂപ
നവംബർ 16 - 55,480 രൂപ
നവംബർ 17 - 55,480 രൂപ
നവംബർ 18 - 55,960 രൂപ
നവംബർ 19 - 56,520 രൂപ
നവംബർ 20 - 56,920 രൂപ
#goldprice #kerala #kochi #goldrate #investment #economy #news #finance