Gold Price | റെകോർഡ് കുറിച്ചതിന് പിന്നാലെ സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
● ഗ്രാമിന് 8,220 രൂപയും പവന് 65,760 രൂപയുമാണ് നിരക്ക്
● 18 കാരറ്റ് സ്വർണത്തിന് വ്യത്യസ്ത വിലകൾ.
● വെള്ളിയുടെ വിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നതിനിടെ, റെകോർഡ് വിലയ്ക്ക് പിന്നാലെ നേരിയ കുറവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസത്തെ വർധനവിന് ശേഷം, ശനിയാഴ്ച സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. സ്വർണവ്യാപാരി സംഘടനകൾക്കിടയിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വർണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 15 ശനിയാഴ്ച, 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും, പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8220 രൂപയും, പവന് 65760 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന് വ്യത്യസ്ത വിലകൾ
അതേസമയം, 18 കാരറ്റ് സ്വർ ത്തിന്റെ വിലയിൽ രണ്ട് സംഘടനകളും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ പ്രസിഡന്റും അഡ്വ. എസ് അബ്ദുൾ നാസർ സെക്രട്ടറിയുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറച്ച് 6765 രൂപയും, പവന് 40 രൂപ ഇടിഞ്ഞ് 54120 രൂപയുമാണ് വില നിർണയിച്ചിരിക്കുന്നത്.
മറ്റൊരു സംഘടനയായ ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറച്ച് 6780 രൂപയും, പവന് 40 രൂപ കുറവ് വരുത്തി 54240 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
വെള്ളി വിലയിൽ മാറ്റമില്ല
സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും, വെള്ളിയുടെ വിലയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇരു സ്വർണവ്യാപാര സംഘടനകളും സാധാരണ വെള്ളിയുടെ വില ഗ്രാമിന് 110 രൂപയായി തന്നെ നിലനിർത്തിയിരിക്കുന്നു.
സ്വർണവിലയുടെ റെകോർഡ് മുന്നേറ്റം
വെള്ളിയാഴ്ച (14.03.2025) സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 8230 രൂപയും, ഒരു പവൻ സ്വർണത്തിന്റെ വില 65840 രൂപയുമായാണ് ഉയർന്നത്. ഈ റെകോർഡ് വിലയ്ക്ക് ശേഷമാണ് ഇപ്പോൾ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Gold prices in Kerala saw a slight decrease after reaching a record high. The price of 22-carat gold decreased by ₹80 per sovereign. Two organizations set different prices for 18-carat gold. The price of silver remained unchanged.
#GoldPrice #KeralaGold #GoldRate #MarketNews #BusinessNews #GoldMarket