Gold Price | സ്വർണവിലയിൽ മാറ്റമില്ല; പവന് 59,000 രൂപയിൽ താഴെ തുടരുന്നു
● ദീപാവലിക്ക് ശേഷം ഇടിവ് തുടരുന്നു
● 22 കാരറ്റ് സ്വർണം ഗ്രാമിന് 7370 രൂപ.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6075 രൂപയാണ് വില.
● വെള്ളി വിലയിൽ മാറ്റമില്ല
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തിങ്കളാഴ്ച (04.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7370 രൂപയിലും പവന് 58,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6075 രൂപയും പവന് 48,600 രൂപയുമാണ് നിരക്ക്. വെള്ളിവിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 103 രൂപയാണ് വിപണിവില.
ദീപാവലിക്ക് പിന്നാലെ ഈ മാസത്തെ ആദ്യത്തെ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച (02.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞിരുന്നു. അതേസമയം ശനിയാഴ്ചയും വെള്ളിനിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച (01.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7385 രൂപയിലും പവന് 59,080 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 6085 രൂപയും പവന് 440 രൂപ ഇടിഞ്ഞ് 48,680 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 103 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (31.10.2024) സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. മൂന്ന് ദിവസത്തിനിടെ മാത്രം 1120 രൂപയാണ് പവന് വർധിച്ചിരുന്നത്. വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7455 രൂപയിലും പവന് 59,640 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 6140 രൂപയും പവന് 80 രൂപ വർധിച്ച് 49,120 രൂപയുമായിരുന്നു വിപണിവില. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയായിരുന്നു നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ മാസം കേരളത്തിലെ സ്വർണവില ഗണ്യമായി ഉയർന്നു. ഒക്ടോബർ 31 ന് സ്വർണം ഗ്രാമിന് 59,640 രൂപയിൽ എത്തി, ഇത് ഏറ്റവും ഉയർന്ന നിരക്കായിരുന്നു. എന്നാൽ ഈ ഉയർച്ച അധികനാൾ നീണ്ടുനിന്നില്ല. നവംബർ ഒന്നിന് വില കുറഞ്ഞ് 59,080 രൂപയായി. സ്വർണവിലയിലെ ഈ അസ്ഥിരതയ്ക്ക് പിന്നിൽ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങളിലെ അനിശ്ചിതത്വവും ആഗോള സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരതകളും ഇതിന് പ്രധാന കാരണങ്ങളാണ്.
അമേരികൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലുള്ള രാഷ്ട്രീയ സംഭവങ്ങൾ നിക്ഷേപകരിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും അവർ സുരക്ഷിതമായ നിക്ഷേപമായി സ്വർണം തേടുകയും ചെയ്യുന്നത് വില വർധനവിന് കാരണമാകുന്നു. കൂടാതെ, ഇന്ത്യയിലെ ഉത്സവകാലം, വിവാഹ സീസൺ എന്നിവയും സ്വർണത്തിനുള്ള ആവശ്യം വർധിപ്പിച്ച് വിലയിൽ സ്വാധീനം ചെലുത്തുന്നു.
ഒക്ടോബർ 25 - 58,360 രൂപ
ഒക്ടോബർ 26 - 58,880 രൂപ
ഒക്ടോബർ 27 - 58,880 രൂപ
ഒക്ടോബർ 28 - 58,520 രൂപ
ഒക്ടോബർ 29 - 59,000 രൂപ
ഒക്ടോബർ 30 - 59,520 രൂപ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080 രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
#goldprice #kerala #goldrate #investment #finance #economy