Gold Price | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വെള്ളി വിലയില്‍ മാറ്റമില്ല
Nov 2, 2022, 11:07 IST
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന് 200 രൂപയും, ഒരു ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 37,480 രൂപയും, ഒരു ഗ്രാമിന് 4685 രൂപയുമാണ് നിരക്ക്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ബുധനാഴ്ച 25 രൂപ ഉയര്‍ന്നു. ബുധനാഴ്ച വിപണി വില 4685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3870 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 64 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Keywords: Thiruvananthapuram, news, Kerala, gold, Price, Business, Gold Price, Gold price on November 2