Gold Price | സംസ്ഥാനത്ത് 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉയര്‍ന്നു
May 30, 2022, 11:17 IST
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്റെ വില 38,280 രൂപയും ഗ്രാമിന് 4,785 രൂപയുമായി.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 38,200 രൂപയും ഗ്രാമിന് 4775 രൂപയുമായിരുന്നു ഞായറാഴ്ച വില. മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനു ശേഷമാണ് ഞായറാഴ്ച പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, gold, Business, Price, Gold Price on May 30 in Kerala.