കുറഞ്ഞിരുന്നു, ഇപ്പോള്‍ വീണ്ടും കൂടി; ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ച് സ്വര്‍ണവില
Dec 16, 2021, 11:29 IST
കൊച്ചി: (www.kasargodvartha.com 16.12.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. പവന് 240 രൂപ കൂടിയതോടെ സ്വര്‍ണവില 36,240 രൂപയായി. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 4530 രൂപയാണ് വില.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ബുധനാഴ്ച താഴേക്ക് വന്ന സ്വര്ണവിലയാണ് വ്യാഴാഴ്ച പുതിയ റെകോര്‍ഡിലേക്ക് ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായിരുന്നു.