Gold Rate | 66000 രൂപ കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 3 ദിവസത്തിനിടെ കൂടിയത് 1240 രൂപ, വെള്ളിയിലും വര്‍ധനവ്
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ വര്‍ധിച്ചു.
● ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66720 രൂപയിലെത്തി.
● 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിര്‍ണയിച്ചിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണവിലയില്‍ മുന്നേറ്റം
വെള്ളിയാഴ്ച (മാര്‍ച്ച് 28) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8340 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 840 രൂപ കൂടി 66720 രൂപയിലെത്തി. മാര്‍ച്ച് 20 ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8310 രൂപയും പവന് 66480 രൂപയുമായി സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.അതിനുശേഷം വിപണിയില്‍ നേരിയ വിലക്കുറവ് അനുഭവപ്പെട്ടിരുന്നുവെങ്കിലും, ബുധനാഴ്ചയും (മാര്‍ച്ച് 26) വ്യാഴാഴ്ചയും (മാര്‍ച്ച് 27) സ്വര്‍ണവില വീണ്ടും ഉയര്‍ന്നിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത വിലകള്‍
18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ വര്‍ദ്ധിപ്പിച്ച് 6840 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 680 രൂപ വര്‍ധിച്ച് 54720 രൂപയാണ്. സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ്. ഗ്രാമിന് 109 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 112 രൂപയാണ്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂട്ടി 6885 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 680 രൂപയുടെ വര്‍ദ്ധനവോടെ 55080 രൂപയാണ് വില. ഇവര്‍ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ വര്‍ദ്ധിപ്പിച്ച് 110 രൂപയില്‍നിന്ന് 111 രൂപയായി നിശ്ചയിച്ചു.
മൂന്ന് ദിവസത്തിനിടെ 1240 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതോടെ സ്വര്‍ണവില വീണ്ടും 66000 രൂപ കടന്ന് സര്‍വക്കാല റെകോര്‍ഡില്‍ എത്തിയിരിക്കുകയാണ്. വെള്ളി വിലയും സര്‍വക്കാല റെകോര്‍ഡാണ് തൊട്ടിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72400 രൂപ നല്‍കണം. രാജ്യാന്തര സ്വര്‍ണ്ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്.
നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവ് തുടരുകയാണെങ്കില്‍ അത്ഭുതപ്പെടാനില്ല. ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ട്രംപിന്റെ വാഹന താരിഫുകള്‍ ആഗോള വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം ഉണ്ടാക്കിയതോടെ സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. രാജ്യാന്തര സ്വര്‍ണ്ണവില 3085 ഡോളര്‍ കടന്നാല്‍ 3150 ഡോളര്‍ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Gold prices in Kerala are soaring, with a ₹1240 increase per sovereign in just three days, crossing the ₹66,000 mark.
#GoldPrice, #KeralaGold, #PriceHike, #GoldMarket, #Economy, #IndiaGold