Dip | കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
● 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 5 രൂപ കുറഞ്ഞു
● നവംബർ മാസത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ
● വെള്ളിയുടെ വിലയിൽ മാറ്റമില്ല
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ്. ശനിയാഴ്ച (30.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7150 രൂപയിലും പവന് 57,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ ഇടിഞ്ഞ് 5910 രൂപയും പവന് 40 രൂപ കുറഞ്ഞ് 47,280 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളിക്ക് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയാണ് നിരക്ക്.
കൂടിയും കുറഞ്ഞും സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് നവംബർ മാസത്തിൽ കണ്ടത്. വെള്ളിയാഴ്ച (29.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7160 രൂപയിലും പവന് 57,280 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 5915 രൂപയും പവന് 440 രൂപ വർധിച്ച് 47320 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളിനിരക്കും വര്‍ധിക്കുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിൽ നിന്ന് ഒരു രൂപ കൂടി 97 രൂപയായിരുന്നു വിപണിവില.
വ്യാഴാഴ്ച (27.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7090 രൂപയിലും പവന് 56,720 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 46,880 രൂപയുമായിരുന്നു വില. എന്നാൽ വെള്ളി വില മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വിപണിവില.
രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ ബുധനാഴ്ച (27.11.2024) സ്വർണവില വർധിച്ചിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയിരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7105 രൂപയും പവന് 56,840 രൂപയുമായിരുന്നു നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 5870 രൂപയും പവന് 160 രൂപ കൂടി 46,960 രൂപയുമായിരുന്നു വിപണിവില. ബുധനാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.
ചൊവ്വാഴ്ച (26.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7080 രൂപയിലും പവന് 56,640 രൂപയിലുമാണ് വിപണനം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 5850 രൂപയും പവന് 720 രൂപ ഇടിഞ്ഞ് 46,800 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 96 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (25.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7200 രൂപയിലും പവന് 57,600 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 5940 രൂപയും പവന് 640 രൂപ ഇടിഞ്ഞ് 47,520 രൂപയുമായിരുന്നു വിപണിവില. അതേസമയം, വെള്ളിക്ക് മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു തിങ്കളാഴ്ചത്തെ നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 1 - 59,080 രൂപ
നവംബർ 2 - 58,960 രൂപ
നവംബർ 3 - 58,960 രൂപ
നവംബർ 4 - 58,960 രൂപ
നവംബർ 5 - 58,840 രൂപ
നവംബർ 6 - 58,920 രൂപ
നവംബർ 7 - 57,600 രൂപ
നവംബർ 8 - 58,280 രൂപ
നവംബർ 9 - 58,200 രൂപ
നവംബർ 10 - 58,200 രൂപ
നവംബർ 11 - 57,760 രൂപ
നവംബർ 12 - 56,680 രൂപ
നവംബർ 13 - 56,360 രൂപ
നവംബർ 14 - 55,480 രൂപ
നവംബർ 15 - 55,560 രൂപ
നവംബർ 16 - 55,480 രൂപ
നവംബർ 17 - 55,480 രൂപ
നവംബർ 18 - 55,960 രൂപ
നവംബർ 19 - 56,520 രൂപ
നവംബർ 20 - 56,920 രൂപ
നവംബർ 21 - 57,160 രൂപ
നവംബർ 22 - 57,800 രൂപ
നവംബർ 23 - 58,400 രൂപ
നവംബർ 24 - 58,400 രൂപ
നവംബർ 25 - 57,600 രൂപ
നവംബർ 26 - 56,640 രൂപ
നവംബർ 27 - 56,840 രൂപ
നവംബർ 28 - 56,720 രൂപ
നവംബർ 29 - 57,280 രൂപ
നവംബർ 30 - 57,200 രൂപ
#goldprice #kerala #goldrate #goldmarket #investment #economy #business