Gold Price | ഒരു വിഭാഗത്തിന് സ്വർണവില കൂടി, മറുവിഭാഗത്തിന് വമ്പൻ ഇടിവ്; കേരളത്തിൽ സ്വർണത്തിന് വ്യത്യസ്ത വിലകൾ തുടരുന്നു
● അയമു ഹാജി വിഭാഗം: 22 കാരറ്റ് സ്വർണം പവന് 64,480 രൂപ
● ഡോ. ബി ഗോവിന്ദൻ വിഭാഗം: പവന് 64160 രൂപ
● വെള്ളിക്കും വ്യത്യസ്ത വില
കൊച്ചി: (KasargodVartha) കേരളത്തിലെ സ്വർണവിപണിയിൽ വ്യാപാരി സംഘടനകൾ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ സ്വർണവിലയിൽ ആശയക്കുഴപ്പം തുടരുന്നു. വ്യാഴാഴ്ച (06.03.2025) ഒരു വിഭാഗം സ്വർണവില വർധിപ്പിച്ചപ്പോൾ മറുവിഭാഗം വിലയിൽ ഇടിവുണ്ടായെന്ന് അറിയിച്ചു. ഇത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും കാരണമായിട്ടുണ്ട്.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുൽ നാസർ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷൻ (AKGSMA) വ്യാഴാഴ്ച 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ചതായി അറിയിച്ചു. ഗ്രാമിന് 8060 രൂപയും പവന് 64,480 രൂപയുമാണ് സംഘടന നിശ്ചയിച്ച വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 6635 രൂപയും പവന് 40 രൂപ വർധിച്ച് 53080 രൂപയുമാണ് നിരക്ക്. സാധാരണ വെള്ളിക്ക് മാറ്റമില്ലാതെ ഗ്രാമിന് 106 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, ഭീമ ഗ്രൂപ് ചെയർമാൻ ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ അറിയിപ്പ് പ്രകാരം സ്വർണവിലയിൽ ഇടിവുണ്ടായി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 8020 രൂപയിലും പവന് 64160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 6610 രൂപയും പവന് 280 രൂപ കുറഞ്ഞ് 52880 രൂപയുമാണ് നിരക്ക്. അതേസമയം, സാധാരണ വെള്ളിയുടെ വിലയിൽ ഗ്രാമിന് രണ്ട് രൂപ കൂടി 108 രൂപയാണ് ഇവർ നിശ്ചയിച്ചിട്ടുള്ളത്.
ബുധനാഴ്ചയും (05.03.2025) സ്വർണത്തിന് വ്യത്യസ്ത വിലകളായിരുന്നു. അയമു ഹാജി വിഭാഗം ബുധനാഴ്ച 22 കാരറ്റ് സ്വർണത്തിന് 40 രൂപയും പവന് 320 രൂപയും വർധിച്ചതായി അറിയിച്ചിരുന്നു. ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമാണ് സംഘടന നിശ്ചയിച്ച വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കൂടി 6630 രൂപയും പവന് 240 രൂപ വർധിച്ച് 53040 രൂപയുമായിരുന്നു നിരക്ക്.
എന്നാൽ, ഡോ. ബി ഗോവിന്ദൻ വിഭാഗത്തിന്റെ തീരുമാനം അനുസരിച്ച്, 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും 440 രൂപയും കൂടിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8065 രൂപയിലും പവന് 64520 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കൂടി 6645 രൂപയും പവന് 360 രൂപ വർധിച്ച് 53160 രൂപയുമായിരുന്നു വിപണിവില.
2025 ഫെബ്രുവരി 25-ന് രേഖപ്പെടുത്തിയ ഗ്രാമിന് 8075 രൂപയും പവന് 64600 രൂപയുമാണ് നിലവിലെ റെകോർഡ്. സ്വർണവില ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
The gold market in Kerala is experiencing confusion due to a conflict between trade associations, resulting in varying gold prices. The price of gold is nearing a record high.
#GoldPrice, #KeralaGold, #GoldMarket, #BusinessNews, #PriceHike, #GoldRate