Gold Price | പൊള്ളുന്ന വിലയില്‍നിന്ന് പൊന്ന് താഴേക്ക്; പവന് 320 രൂപ കുറഞ്ഞു
● ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ 66160 രൂപയാണ്.
● വെള്ളിയുടെ വില ഗ്രാമിന് 110 രൂപ.
● സ്വർണ്ണവിലയിലെ ചാഞ്ചാട്ടം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.
കൊച്ചി: (KasargodVartha) കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. റെകോര്‍ഡ് നിരക്കില്‍ നിന്നാണ് സ്വര്‍ണവില താഴേക്ക് പതിച്ചത്. എന്നാല്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന്റെ വില നിര്‍ണയത്തില്‍ ഇരു സംഘടനകളും ഒരേ സ്വരത്തില്‍ മുന്നോട്ട് പോകുന്നത് ശ്രദ്ധേയമാണ്.
വെള്ളിയാഴ്ച (മാര്‍ച്ച് 21) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8270 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില സര്‍വകാല റെക്കോര്‍ഡിലില്‍നിന്ന് ഇപ്പോള്‍ 66160 രൂപയായി കുറഞ്ഞു.
വ്യാഴാഴ്ച (മാര്‍ച്ച് 20) 22 കാരറ്റിന് രേഖപ്പെടുത്തിയ 8310 രൂപ ഗ്രാമിനും 66480 രൂപ പവനുമുള്ള റെകോര്‍ഡ് വിലയില്‍നിന്നാണ് വെള്ളിയാഴ്ച ഇടിവിലെത്തിയത്.
18 കാരറ്റ് സ്വര്‍ണത്തിലെ വ്യത്യസ്ത വിലകള്‍
18 കാരറ്റ് സ്വര്‍ണത്തിന്റെ വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറച്ച് 6785 രൂപയായി നിശ്ചയിച്ചു. ഇതനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 320 രൂപ കുറച്ച് 54280 രൂപയായി താഴ്ന്നു.
എന്നാല്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറച്ച് 6825 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കനുസരിച്ച്, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 240 രൂപ കുറച്ച് 54600 രൂപയാണ് വില.
വെള്ളി വില
സാധാരണ വെള്ളിയുടെ വിലയില്‍ ഇരു സംഘടനകളും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഗ്രാമിന് 112 രൂപയില്‍നിന്ന് രണ്ട് രൂപ കുറച്ച് 110 രൂപയാണ് ഇരു സംഘടനകളും നിശ്ചയിച്ചിട്ടുള്ളത്. സ്വര്‍ണത്തിന്റെ വില കുതിച്ചുയരുമ്പോഴും വെള്ളി വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
Gold prices in Kerala decline from record highs, with a ₹320 drop per sovereign for 22-carat gold. 18-carat gold prices show variations among trader associations. Silver prices remain steady. Market fluctuations continue.
#GoldPrice #KeralaGold #MarketDecline #GoldRates #SilverPrice #MarketVariations