സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
Dec 14, 2021, 11:35 IST
കൊച്ചി: (www.kasargodvartha.com 14.12.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണവില ചൊവ്വാഴ്ച ഉയര്‍ന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയുമായി.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില 36,080ല്‍ തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് സ്വര്‍ണവില ഉയരുന്നതിനുള്ള കാരണമായി വ്യക്തമാകുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price at this month highest rate