Gold price | സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
Apr 20, 2022, 10:58 IST
കൊച്ചി: (www.kasargodvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 560 രൂപയാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,320 രൂപയായി. ഒരു ഗ്രാം വില 70 രൂപ താഴ്ന്ന് 4915 ആയി. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില ദിവസങ്ങളായി കൂടിവരികയായിരുന്നു.
രണ്ടാഴ്ച കൊണ്ട് ഗ്രാം വില 4985 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. പവന് 40,000 രൂപയിലെത്താന്‍ 120 രൂപയുടെ കുറവ് മാത്രമാണുണ്ടായിരുന്നത്.
രണ്ടാഴ്ച കൊണ്ട് ഗ്രാം വില 4985 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. പവന് 40,000 രൂപയിലെത്താന്‍ 120 രൂപയുടെ കുറവ് മാത്രമാണുണ്ടായിരുന്നത്.
മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷം സ്വര്‍ണ വില ചൊവ്വാഴ്ച വര്‍ധിച്ചിരുന്നു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. പവന് വില 39,880 രൂപയും ഗ്രാമിന് 4985 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില. ഞായറാഴ്ച വരെ പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയാണ് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയത്. ഇതിനു ശേഷം വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
Keywords: Kochi, News, Kerala, Top-Headlines, Gold, Gold Price, Price, Business, Gold price April 20
Keywords: Kochi, News, Kerala, Top-Headlines, Gold, Gold Price, Price, Business, Gold price April 20