city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വര്‍ണ്ണമേഖലയിലെ നികുതി വരുമാനം കുറവാണെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സ്വര്‍ണ വ്യാപാരികള്‍

കാസര്‍കോട് : (www.kasargodvartha.com 23.06.2019) സ്വര്‍ണ്ണമേഖലയിലെ നികുതി വരുമാനം കുറവാണെന്ന ധനകാര്യ മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ധനകാര്യ മന്ത്രി നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം യാഥാര്‍ഥ്യം മനസിലാക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുള്‍ നാസര്‍ എന്നിവര്‍ കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


2017-18 സാമ്പത്തിക വര്‍ഷത്തില്‍ 394 കോടി രൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് കമ്മീഷണറുടെ കാര്യാലയം അറിയിച്ചിട്ടുണ്ട്. ഇത് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളാണ്. ഈ വര്‍ഷം ജൂണില്‍ ലഭിച്ച രേഖകളനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 327 കോടി നികുതി പിരിഞ്ഞു കിട്ടിയതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ധനകാര്യ മന്ത്രി സ്വര്‍ണ്ണവ്യാപാരികളെ മുഴുവന്‍ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സ്വര്‍ണ്ണമേഖലയിലെ നികുതി വരുമാനം കുറവാണെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സ്വര്‍ണ വ്യാപാരികള്‍

വാറ്റ് കാലഘട്ടത്തില്‍ കോമ്പൗണ്ടിങ് നികുതിയാണ് 95 ശതമാനം വരുന്ന കച്ചവടക്കാരും അടച്ചിട്ടുള്ളത്. ഇത് പ്രകാരം, ഓരോ വര്‍ഷത്തെ വാര്‍ഷിക വിറ്റുവരവിന്റെയും 20 ശതമാനം വരെ കൂട്ടിയടക്കുന്നതായിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും നികുതിയിനത്തില്‍ 150 കോടിയാണ് പിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് 600 കോടി രൂപയാണ് നികുതിയായി ലഭിക്കുന്നത്. ജി എസ് ടി വന്നതിന് ശേഷം സ്വര്‍ണ്ണ വ്യാപാരത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അനുമാന നികുതി എന്ന പഴയ നിലയില്‍ നിന്ന് മാറി യഥാര്‍ത്ഥ വ്യാപാരത്തിന്മേലുള്ള നികുതിയാണ് വ്യാപാരികള്‍ ഇപ്പോള്‍ അടക്കുന്നത്.

കേരളത്തില്‍ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും വരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങി വില്‍ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ആ സംസ്ഥാനത്ത് തന്നെ നികുതി അടക്കുന്നുണ്ട്. അതിനാല്‍ കേരളത്തില്‍ പിരിഞ്ഞുകിട്ടിയ തുകക്ക് തുല്യമായ തുക കേന്ദ്ര ജി എസ് ടിയിലേക്ക് പോകുന്നു. അതിനാല്‍തന്നെ നികുതി വരുമാനത്തില്‍ കുറവില്ലെന്നും ഇവിടെ വന്നിട്ടുള്ള കുറവ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

നികുതി വകുപ്പിന്റെ നിരന്തരമായ പീഡനങ്ങള്‍ക്കിരയാവുന്നത് രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വ്യാപാരികള്‍ മാത്രമാണ്. അനധികൃതമായി സ്വര്‍ണ്ണം വില്‍ക്കുന്നവരെയും കള്ളക്കടത്തുകാരെയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകുന്നില്ലെന്നും സമാന്തര സ്വര്‍ണ്ണവ്യാപാരത്തെ അധികാരികള്‍ തന്നെ പ്രോത്സാഹിപ്പിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി ബി ഗിരിരാജന്‍, ജില്ലാ പ്രസിഡണ്ട് എം നാഗരാജ്, ജനറല്‍ സെക്രട്ടറി എം വിനീത്, ജയചന്ദ്രന്‍ പള്ളിയമ്പലം, കെ എം ബാബുരാജ്, അരുണ്‍ നായിക്ക് എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )

Keywords:  kasaragod, Merchant, gold, Kerala, news, Merchant-association, Minister, Gold merchants against Finance minister
< !- START disable copy pte -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia