Gas Cylinder Price | വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു; വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല
Sep 1, 2022, 10:07 IST
കൊച്ചി: (www.kasargodvartha.com) സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഒരു ആശ്വാസ വാര്‍ത്ത. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു. സിലിന്‍ഡറിന് 94 രൂപ 50 പൈസയാണ് കുറഞ്ഞത്. അതേസമയം വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല.
വാണിജ്യ സിലിന്‍ഡറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസ ആയി. അതേസമയം മൂന്ന് മാസത്തിലേറെയായി പെട്രോള്‍, ഡീസല്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. Keywords: Kochi, news, Kerala, Top-Headlines, Business, Price, Gas cylinder, Gas cylinder price on September 1.