ഇന്ധന വില വര്‍ധന; ചരക്കുലോറി വാടക കുത്തനെ കൂട്ടാനൊരുങ്ങി ഉടമകള്‍
Feb 6, 2021, 09:45 IST
തിരുവനന്തപുരം: (www.kasargodvartha.com 06.02.2021) സംസ്ഥാനത്ത് ചരക്കുലോറി വാടക കുത്തനെ കൂട്ടാന്‍ ഒരുങ്ങി ലോറി ഉടമകള്‍. ഇന്ധന വില ക്രമാതീതമായി കൂടിയ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡീസലിന് പതിനഞ്ച് രൂപയോളമാണ് കൂടിയത്.
ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍ വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ഉടമകള്‍ വ്യക്തമാക്കുന്നത്. പതിനഞ്ച് ശതമാനമെങ്കിലും വില വര്‍ധിപ്പിക്കുമെന്നാണ് സൂചന. നികുതി ഒഴിവാക്കി ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് ലോറി ഉടമകള്‍ ആവശ്യപ്പെടുന്നു.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, Lorry, Price, Fuel price hike; Lorry owners warn of rising freight rates