Price Surge | വിപണിയിൽ ഇളനീരിന് വൻവില; ചെറുതും വെള്ളം കുറവും, ഉപഭോക്താക്കൾക്ക് നഷ്ടം
● കർണാടകയിൽ നിന്ന് വരുന്ന ചെറിയ ഇനം ഇളനീരിലാണ് വെള്ളം കുറവുള്ളത്.
● വലിയ നാടൻ ഇളനീരുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമല്ല.
● 50 രൂപ വരെ വില ഈടാക്കുന്നു.
കുമ്പള: (KasargodVartha) റമദാൻ വിപണിയിൽ ഇളനീരിനും ആവശ്യക്കാർ ഏറെ. പലരും നോമ്പുതുറക്കാൻ ഉപയോഗിക്കുന്നത് ഇളനീരാണ്. ചൂടുകാലത്ത് ഇത് ആരോഗ്യത്തിന് ഉത്തമമെന്ന് പറയുന്നുമുണ്ട്. അതിനാൽ പൊള്ളുന്ന ചൂടിൽ ആശ്വാസം നേടാൻ ഇളനീർ വാങ്ങുന്നവരും വർധിച്ചിട്ടുണ്ട്. എന്നാൽ ചൂഷണം ഇളനീർ വിപണിയിലുമുണ്ട്. 35,40 രൂപയുണ്ടായിരുന്ന ഇളനീരിന് ഇപ്പോഴത്തെ വില 50 രൂപയോളമാണ്.
പഴവർഗങ്ങൾക്ക് റമദാൻ വിപണിയിൽ വില കൂടിയതിന് സമാനമായി, ഇളനീരിനും അനിയന്ത്രിതമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. കർണാടകയിൽ നിന്ന് വരുന്ന ചെറിയ ഇനം ഇളനീരാണ് പഴവർഗങ്ങൾ വിൽക്കുന്ന കടകളിൽ ഉള്ളത്. ഒരു ഇളനീരിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
നേരത്തെ ഉണ്ടായിരുന്ന വലിയ നാടൻ ഇളനീരുകൾ ഇപ്പോൾ വിപണിയിൽ എത്തുന്നുമില്ല. രണ്ട് ഇളനീര് വാങ്ങിയാൽ രണ്ട് ഗ്ലാസ് വെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി, 100 രൂപ കൊടുക്കുകയും വേണം. റമദാൻ സീസൺ ആരംഭിച്ചതോടെ ആവശ്യക്കാർ ഏറിയതും, ലഭ്യത കുറഞ്ഞതും വില വർധനവിന് കാരണമായി വ്യാപാരികൾ പറയുന്നു. എന്നാൽ ഇത് ഉപഭോക്താക്കളുടെ പോക്കറ്റ് ചോർത്തുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
Coconut water prices have surged in the Ramadan market, with small, low-water coconuts dominating. Consumers are facing exploitation as prices rise to ₹50, while the quality and quantity of coconut water have decreased.
#CoconutWater, #PriceHike, #Exploitation, #RamadanMarket, #ConsumerRights, #Kasaragod