Budget | ബജറ്റ്: കാസർകോട് വികസന പാകേജിന് 75 കോടി; പെറ്റ് ഫുഡ് കംപനിക്കായി 20 കോടി
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാന ബജറ്റ് അവതരണം നിയമസഭയിൽ തുടരുന്നു. ജില്ലയുടെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന കാസർകോട് വികസന പാകേജിനായി ബജറ്റിൽ 75 കോടി രൂപ വകയിരുത്തിയതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. കൊല്ലം, കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് കംപനിക്കായി 20 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വയനാട്, ഇടുക്കി വികസന പാകേജിനും ബജറ്റിൽ 75 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലക്കായി 156.3 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 95.10 കോടി നെല്‍കൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. നാളികേരത്തിന്റെ താങ്ങുവില 32ൽ നിന്നും 34 ആക്കി ഉയര്‍ത്തി. ഉൾനാടൻ മീൻപിടുത്തതിനായി അഞ്ച് കോടി, ശുചിത്വ സാഗരം പദ്ധതിക്ക് 5.5 കോടി, മീൻ തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യസമാശ്വാസ പദ്ധതിക്കായി 27 കോടി എന്നിവയാണ് ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍.
കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കാന്‍ മേക് ഇന്‍ കേരള പദ്ധതിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു.
Keywords: Thiruvananthapuram, news, Kerala-Budget, Kerala, Top-Headlines, Budget, Business, Budget: 75 crores for Kasaragod development package.