city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി.എസ്.എന്‍.എല്ലിന്റെ 1251 ഡാറ്റാ റീചാര്‍ജ് ചെയ്താല്‍ ഇങ്ങനെയിരിക്കും

കാസര്‍കോട്: (www.kasargodvartha.com 10/04/2015) ബി.എസ്.എന്‍.എല്ലിന്റെ ഡാറ്റാ റീചാര്‍ജ് തിരഞ്ഞെടുക്കുന്നവര്‍ ജാഗ്രതൈ. അടിക്കടി റീചാര്‍ജ് ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും റീചാര്‍ജ് സെന്റര്‍ തേടി പോകുന്നത് ഒഴിവാക്കുന്നതിനും വേണ്ടി ദീര്‍ഘ നാളത്തെ ഡാറ്റാ പ്ലാന്‍ എന്ന രീതിയില്‍ 1251 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുന്നവരെ ബിഎസ്എന്‍എല്‍ വട്ടം കറക്കുന്നു.

1251 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ 365 ദിവസത്തേക്ക് 9 ജിബി 2G / 3G, ഡാറ്റ ലഭിക്കുമെന്നാണ് ഓഫര്‍. എന്നാല്‍ റീചാര്‍ജ് ചെയ്തവര്‍ക്ക് ഒരു മാസത്തില്‍ 750 എംബി ഡാറ്റ മാത്രമാണ് നല്‍കുന്നത്. അേത മാസം കൂടുതല്‍ ഡാറ്റ ആവശ്യമുള്ളവര്‍ വേറെ പ്ലാന്‍ തേടി പോകണം. ബാക്കി ഡാറ്റ ഓരോ മാസവും 750 എംബി വീതം വീതിച്ചു നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ബിഎസ്എന്‍.എല്‍ പുറത്തിറക്കുന്ന ബ്രോഷറില്‍ വ്യക്തമാക്കുന്നില്ല.

കാര്യമറിയാതെ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ 750 എംബി ഉപയോഗിച്ച് തീരുന്നതോടെ വെട്ടിലാകും. കസ്റ്റമര്‍ കെയറില്‍ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് 365 ദിവസത്തെ 12 ആയി വിഭജിച്ച് മാസാമാസം 750 എംബി വീതം നല്‍കുന്ന കാര്യം അറിയുന്നത്. പരിഹാരമെന്നോണം കൂടുതല്‍ ഡാറ്റ ആഡ് ചെയ്യുന്നതിന് ഫോണില്‍ 1000 രൂപ റീചാര്‍ജ് ചെയ്യാന്‍ നിര്‍ദേശിച്ചു. ഇതില്‍ 1070 രൂപ ടോക് ടൈം കിട്ടുമെന്നും എസ്.എം.എസ് അയച്ച് 68 രൂപയുടെ ഡാറ്റാ 68 പ്ലാനില്‍ ഇപ്പോള്‍ റീചാര്‍ജ് ചെയ്യുന്ന പക്ഷം 10 ദിവസത്തേക്ക് ഒരു ജിബി ഡാറ്റ ലഭ്യമാകുമെന്നും അറിയിച്ചു.

എന്നാല്‍ 1000 രൂപ റീചാര്‍ജ് ചെയ്തതോടെ ഡാറ്റ ലഭിച്ചു തുടങ്ങുകയായിരുന്നു. അല്‍പ സമയം കഴിയുന്നതോടെ ഉപയോക്താവിന് 25 രൂപ 82 പൈസ ക്രെഡിറ്റില്‍ നിന്നും നഷ്ടപ്പെട്ടതായി മെസേജ് വന്നു. സംഭവം സംബന്ധിച്ച് കസ്റ്റമര്‍കെയറിലുള്ളവര്‍ക്ക് യാതൊരു വിവരവുമില്ല. മുന്‍ധാരണയോ, ആസൂത്രണമോ ഇല്ലാതെയാണ് ബിഎസ്എന്‍എല്‍ ഇത്തരം പ്ലാനുകള്‍ ഉണ്ടാക്കുന്നതും, അത് പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നതെന്നുമാണ് സംഭവത്തിലൂടെ മനസിലാക്കുന്നത്.

ഈയടുത്ത് 68 രൂപയ്ക്ക് ഒരു ജിബി ഡാറ്റ ഓഫറിലൂടെ ഉപഭോക്താക്കളെ ഞെട്ടിച്ച അതേ ബിഎസ്എന്‍എല്‍ ആണ് 1251 രൂപയുടെ ഡാറ്റാ റീചാര്‍ജ് നടത്തിയവരെ കുഴക്കുന്നത്. സംഭവം സംബന്ധിച്ച് കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെങ്കിലും ഏറെ വൈകിയിട്ടും പ്രതികരണം ഉണ്ടായില്ലെന്നും ഉപയോക്താവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബി.എസ്.എന്‍.എല്ലിന്റെ 1251 ഡാറ്റാ റീചാര്‍ജ് ചെയ്താല്‍ ഇങ്ങനെയിരിക്കും

Keywords : Kasaragod, Kerala, BSNL, Internet, Business, Data Recharge, Consumers, Rs 1251, BSNL data recharge makes trouble.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia