കൊച്ചിയിലെ സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തരാകാന്‍ ബിര്‍ളാ സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് 'സ്വാഭിമാന്‍' സംരംഭം
May 16, 2017, 18:37 IST
കൊച്ചി: (www.kasargodvartha.com 16/05/2017) കൊച്ചിയിലെ സ്ത്രീകള്‍ക്ക് മികച്ച ഉദ്യോഗസാധ്യത തുറന്നു നല്‍കിക്കൊണ്ട് ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിന്റെ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗമായ ബിര്‍ളാ സണ്‍ലൈഫ് ഇന്‍ഷുറന്‍സ്, സ്വാഭിമാന്‍ എന്ന പേരിലൊരു പുതിയ സംരംഭത്തിന് തുടക്കമിട്ടു. കൊച്ചിയിലെ സ്ത്രീകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് അഡൈ്വസര്‍ / പ്രൊട്ടക്ഷന്‍ കൗണ്‍സലര്‍ തസ്തികകളില്‍ അവസരം നല്‍കുകയും, അത് വഴി കമ്പനിയുടെ വനിതാ ഇന്‍ഷുറന്‍സ് അഡൈ്വസര്‍ ശൃംഖല ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കൊച്ചിയോടൊപ്പം ഇന്ത്യയിലെ പല നഗരങ്ങളിലും തുടക്കമിടുന്ന സ്വാഭിമാന്‍, സ്ത്രീകളുടെ ഉന്നമനത്തിനും, മികച്ച തൊഴിലവസരങ്ങള്‍ക്കും വഴിതുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിക്കുന്നത്. സ്ത്രീ ജീവനക്കാര്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അഡൈ്വസറാകുക വഴി അവരുടെ കുടുംബത്തിന് സുരക്ഷിതത്വവും ആശ്രയവും ഉറപ്പാക്കാനാകും. ഓരോ സ്ത്രീയുടെയും വ്യക്തിത്വം ഈ രണ്ടു ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. സുരക്ഷയും ആശ്രയവുമേകുക എന്നത് സ്ത്രീ സഹജമായ സ്വഭാവഗുണങ്ങളാണ്. അത് കൊണ്ട് തന്നെ, ഇന്‍ഷുറന്‍സ് അഡൈ്വസര്‍മാര്‍ ആകാന്‍ ഏറ്റവും അനുയോജ്യര്‍ സ്ത്രീകള്‍ തന്നെ. ഈ ഉദ്യോഗം ഏറ്റെടുക്കുമ്പോള്‍ സ്ത്രീകള്‍ക്കു തങ്ങളുടെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കനും കഴിയും.
സ്വാഭിമാന്‍ എന്ന പുതിയ സംരംഭത്തെപ്പറ്റി ബിര്‍ളാ സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ആക്ച്യൂറിയല്‍ ഓഫിസര്‍ അനില്‍ കുമാര്‍ സിംഗിന്റെ അഭിപ്രായം ഇങ്ങനെ: 'ഉപഭോക്താക്കള്‍ക്ക് ഉപദേശവും സുരക്ഷിതത്വവും നല്‍കുക എന്നത് ബിര്‍ളാ സണ്‍ ലൈഫ് ഇന്‍ഷുറന്‍സിനു സുപ്രധാനമായ ദൗത്യമാണ്. ഈ വിശ്വാസത്തിലൂന്നി ഞങ്ങള്‍ തുടക്കമിടുന്ന സംരംഭമാണ് സ്വാഭിമാന്‍. സ്ത്രീകള്‍ക്ക് പ്രൊട്ടക്ഷന്‍ കൗണ്‍സലര്‍മാരുടെ ഉദ്യോഗം നല്‍കുക വഴി, അവരെ സ്വയം പര്യാപ്തരാക്കാനും, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ശക്തിപകരാനും സ്വാഭിമാനില്‍ സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ സാധ്യമാകും. സ്വാഭിമാനിലൂടെ മികച്ച വനിതാ അഡൈ്വസര്‍മാരെ വാര്‍ത്തെടുക്കാനും, അതിലൂടെ കമ്പനിയുടെ സെയ്ല്‍സ് വിഭാഗം ശക്തിപ്പെടുത്താനും സാധിക്കും.'
അടുത്തിടെ ബിര്‍ളാ സണ്‍ ലൈഫ് നേതൃത്വം നല്‍കിയ ഒരു പഠനത്തില്‍, പുരുഷ അഡൈ്വസര്‍മാരേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് വനിതാ അഡൈ്വസര്‍മാര്‍ എന്ന് കണ്ടെത്തിയിരുന്നു. കമ്പനിയുടെ ആകെ സെയില്‍സ് അഡൈ്വസര്‍മാരില്‍ നാലിലൊന്നു പേര്‍ വനികതകളാണ്. ദക്ഷിണ-പടിഞ്ഞാറു മേഖലകളില്‍ മൂന്നിലൊന്നു പേര്‍ വനിതകളാണ്. കമ്പനിയിലെ മികച്ച 100 അഡൈ്വസര്‍മാരില്‍ 50 ശതമാനവും, മികച്ച 200 അഡൈ്വസര്‍മാരില്‍ 40 ശതമാനവും സ്ത്രീകളാണ്. കേരളത്തിലെ ബിര്‍ളാ സണ്‍ ലൈഫ് അഡൈ്വസര്‍മാരില്‍ 54 ശതമാനം പ്രീമിയം ഉറപ്പാക്കുന്നത് 42 ശതമാനം വനിതകളാണ്. കൊച്ചിയിലാകട്ടെ, വനിതാ അഡൈ്വസര്‍മാരുടെ എണ്ണം 40 ശതമാനമാണ്, അവര്‍ കൊച്ചി നഗരത്തില്‍ മാത്രം 51 ശതമാനം പ്രീമിയം ഉറപ്പാക്കുന്നവരാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്, മികവിന്റെ കാര്യത്തില്‍ സ്ത്രീകളാണ് മുന്നില്‍ എന്ന് തന്നെയാണ്. കൂടുതല്‍ സ്ത്രീകള്‍ അഡൈ്വസര്‍മാരായി നിയമിക്കപ്പെടുമ്പോള്‍, കൂടുതല്‍ മികച്ച പ്രകടനം കമ്പനിക്കു കാഴ്ച വയ്ക്കാനാകും എന്നും ഇത് ചൂണ്ടിക്കാട്ടുന്നു.
അഡൈ്വസറായി നിയമിക്കപ്പെടുമ്പോള്‍ ഓരോ സ്ത്രീയ്ക്കും കമ്പനിയുടെ ഭാഗത്തുനിന്നു പോളിസി സെയില്‌സിന് ആവശ്യമായ രീതിയില്‍ വിദഗ്ധ പരിശീലനം ഉറപ്പാക്കപ്പെടുന്നു. വിവിധ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണം പോളിസികള്‍ തിരഞ്ഞെടുക്കാനുള്ള ഉപദേശം നല്‍കാന്‍ അഡൈ്വസര്‍മാര്‍ ഈ പരിശീലനത്തിലൂടെ പ്രാപ്തരാക്കും. കൂടാതെ, വനിതാ അഡൈ്വസര്‍മാര്‍ക്ക് അവരുടെ ഔദ്യോഗികവും സാമ്പത്തികവുമായ ഉന്നമനത്തിനും സ്വയംപര്യാപ്തതയ്ക്കും ഈ ഉദ്യോഗം സഹായവുമാകുകയും ചെയ്യും.
ബിര്‍ളാ സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്:
ആദിത്യ ബിര്‍ളാ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിര്‍ളാ സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ആദിത്യ ബിര്‍ളാ നുവോ ലിമിറ്റഡ്, കാനഡ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന സണ്‍ ലൈഫ് ഫിനാന്‍ഷ്യല്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സംയുക്ത സംരഭമാണ്. ഇന്ത്യയിലെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍, 2016 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പ്രീമിയം കണക്കുകള്‍ പ്രകാരം 7.6 % മാര്‍ക്കറ്റ് ഷെയറോടെ നാലാം സ്ഥാനത്താണ് ബിര്‍ളാ സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി. 30,811 കോടി രൂപയാണ് 2016 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അസ്സറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ്. രാജ്യമൊട്ടാകെ 489 ശാഖകള്‍, 5 ബാങ്കഷുറന്‍സ് പങ്കാളികള്‍, 55000 ഡയറക്ട് സെല്ലിങ് ജീവനക്കാര്‍, 150 കോര്‍പ്പറേറ്റ് ഏജന്റുമാര്‍ എന്നിവരാണ് കമ്പനിക്കുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Kerala, Business, Top-Headlines, News, Birla Life Insurance.