city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വിമാനം വൈകിയാൽ പിഴ 15 ലക്ഷം രൂപ വരെ

ന്യൂഡൽഹി: (www.kasargodvartha.com 18.04.2017) യാത്രക്കാരുടെ പിഴവ് കാരണമായി വിമാനം വൈകിയാൽ കനത്ത പിഴ നൽകാനുറച്ച് ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യ. അഞ്ചു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് എയർ ഇന്ത്യ നീക്കം നടത്തുന്നത്. ശിവസേന എം പി രവീന്ദ്ര ഗെയ്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ മർദിച്ച വിവാദ സംഭവം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴാണ് പുതിയ ആലോചനകളുമായി എയർ ഇന്ത്യ അധികൃതർ രംഗത്തുവരുന്നത്. വിമാനത്തവളങ്ങളിലെ എയർ ഇന്ത്യ മേനേജർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും ആലോചനയുണ്ട്.

യാത്രക്കാരൻ ഒരു മണിക്കൂറില്‍ താഴെ സമയം വിമാനം വൈകിപ്പിച്ചാൽ അഞ്ച് ലക്ഷം രൂപയും രണ്ട് മണിക്കൂര്‍ സമയം വൈകിയാൽ 10 ലക്ഷം രൂപയും അതിൽ കൂടിയാൽ 15 ലക്ഷം രൂപയുമാണ് പിഴ നൽകേണ്ടിവരിക.. വിമാനം പുറപ്പെടാൻ നിശ്ചയിച്ച സമയം തൊട്ടാണ് വൈകുന്നതിന്റെ സമയം കണക്കാക്കുക.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വിമാനം വൈകിയാൽ പിഴ 15 ലക്ഷം രൂപ വരെ

മാർച്ച് 23 നാണ് ശിവസേന എം പി രവീന്ദ്ര ഗെയ്ക് വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ മർദ്ദിച്ച് വിവാദത്തിൽ പെട്ടത്. തുടർന്ന് ഏപ്രിൽ ഏഴിന് തൃണമൂൽ കോൺഗ്രസ് എം പി ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ പ്രശനങ്ങൾ സൃഷ്ടിച്ചത് മൂലം 40 മിനിറ്റ് വിമാനം വൈകിയ സംഭവവും റിപോർട്ട് ചെയ്തിരുന്നു.


ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അതു മൂലമുണ്ടാകുന്ന നഷ്ടങ്ങൾ ഒഴിവാക്കുക എന്ന് ഉദ്ദേശവുമാണ് എയർ ഇന്ത്യയെ കടുത്ത പിഴ ചുമാത്താനുള്ള ആലോചനകളിലേക്ക് തള്ളിവിടുന്നതെന്ന് എയർ ഇന്ത്യ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

Summary: Air India mulls fine up to Rs 15 lakh for those who delay flights
National carrier also plans to provide more autonomy to its managers at airports

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia